യുവാവിന്റെ കാൽ വെട്ടിയവർക്കെതിരെ കേസെടുത്തു

നീലേശ്വരം: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 2 പേർക്കെതിരെ നീലേശ്വരം പോലീസ്  കേസെടുത്തു. ഇന്നലെ പുലർച്ചെ 1.10 നാണ് നീലേശ്വരം  തെരുവിൽ താമസിക്കുന്ന യുവാവിനെ രണ്ടംഗ സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കാലിന് വെട്ടിയത്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ്  ക്ഷേത്രത്തിന്  പിറകുവശം പരേതനായ ഗംഗാധരന്റെ  മകൻ പി. മുരളിയെയാണ് 46,  രണ്ടംഗ സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ സുനിൽ കടിഞ്ഞിമൂല, ദിനേശൻ പള്ളിക്കര എന്നിവർക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. 15 വർഷം മുമ്പ് മുരളി സുനിൽ കടിഞ്ഞിമൂലയുടെ മുഖത്തടിച്ചിരുന്നു. ഇതിന്റെ  വൈരാഗ്യം തീർക്കാനാണ് സുനിൽ സുഹൃത്തായ ദിനേശനൊപ്പം പാതിരാത്രി മുരളിയുടെ വീട്ടിലെത്തിയത്.

ദിനേശന്റെ അരയിൽ  നിന്നും  സ്റ്റീൽ വാളെടുത്ത്  സുനിൽ  മുരളിയെ വെട്ടുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ദിനേശനെ ഫോണിൽ വിളിച്ചുണർത്തിയാണ് സംഘം വീടിന് പുറത്തേക്ക് കൊണ്ടുപോയത്. ഇരുകാലുകൾക്കും  വെട്ടേറ്റ മുരളി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

LatestDaily

Read Previous

മയക്കുമരുന്ന് കേസിൽ ചെർക്കള  സ്വദേശിയും  ദക്ഷിണാഫ്രിക്കൻ പൗരനും അറസ്റ്റിൽ

Read Next

ഓട്ടോ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ തൂങ്ങി മരിച്ചു