മയക്കുമരുന്ന് കേസിൽ ചെർക്കള  സ്വദേശിയും  ദക്ഷിണാഫ്രിക്കൻ പൗരനും അറസ്റ്റിൽ

കായംകുളം:  എം.ഡി.എം.എയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍ ഇവര്‍ക്ക്‌ മയക്കുമരുന്ന്‌ നല്‍കിയ രണ്ടുപേര്‍ അറസ്റ്റിൽ. ദക്ഷിണാഫ്രിക്ക കേപ്‌ടൗണ്‍ അമോര്‍ക്കയില്‍ ഫിലിപ്പ്‌ അനോയിന്റെഡ്‌ 35, കാസര്‍കോട് ചെങ്കള പാടി എതിര്‍ത്തോട്‌ ബദര്‍ നഗര്‍ ഹൗസില്‍ മുഹമ്മദ്‌കുഞ്ഞി  (മമ്മു-34) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

കാസര്‍കോട്ട് നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത മുഹമ്മദ്‌കുഞ്ഞുമായി ബംഗളുരുവിലെത്തിയ പോലീസ്‌ സംഘം സാഹസികമായാണ്‌ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഫിലിപ്പ്‌ അനോയിന്റെഡാണ്‌ എം.ഡി.എം.എ. വില്‍പ്പനയ്‌ക്കായി നൽകിയത്‌. ഇവരുടെ ഫോണ്‍ രേഖകളും അക്കൗണ്ടും പരിശോധിച്ചതില്‍ വ്യാപകമായി മയക്കുമരുന്ന്‌ നിര്‍മാണത്തിലും കച്ചവടത്തിലും ഏര്‍പ്പെടുന്നതായി ബോധ്യപ്പെട്ടതായി പോലീസ്‌ പറഞ്ഞു.

കഴിഞ്ഞ മാസം 24 നാണ്‌ മയക്കുമരുന്ന്‌ കൊണ്ടുവന്ന കീരിക്കാട്‌ സ്വദേശി അനീഷ്‌, ഭാര്യ ആര്യ എന്നിവര്‍ പിടിയിലായത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ കണ്ണികളായ തിരുവനന്തപുരം നേമം സ്വദേശി നഹാസ്‌ 23, കീരിക്കാട്‌ സ്വദേശിയും ബംഗളുരുവില്‍  താമസക്കാരനുമായ രഞ്‌ജിത്ത്‌ 25, എന്നിവര്‍ അറസ്‌റ്റിലായിരുന്നു.

ഇപ്പോള്‍ പിടിയിലായ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു. ഡിവൈ.എസ്‌.പി: അലക്‌സ്‌ ബേബിയുടെ നേതൃത്വത്തില്‍ സി.ഐ,  മുഹമ്മദ്‌ഷാഫി, എസ്‌.ഐ: ശ്രീകുമാര്‍, സി.പി.ഒമാരായ ഷാജഹാന്‍, ദീപക്‌, വിഷ്‌ണു, ശരത്ത്‌, അനീഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

LatestDaily

Read Previous

ഷൈജു അന്തർ സംസ്ഥാന കുറ്റവാളി

Read Next

യുവാവിന്റെ കാൽ വെട്ടിയവർക്കെതിരെ കേസെടുത്തു