സിപിഎം സംഘം ആക്രമിച്ച തൊഴിലാളിയുടെ കൈയ്യെല്ല് പൊട്ടി

കൈയ്യെല്ല് പൊട്ടിയ വി. നാരായണൻ നഗരസഭാ ചെയർമാൻ വി.വി. രമേശന്റെ മാതൃസഹോദരൻ   

നീലേശ്വരം: സിപിഎം ബങ്കളം ബ്രാഞ്ച് സെക്രട്ടറിയുടെ ഒത്താശയോടെ നാലംഗ സംഘം ആക്രമിച്ച തെക്കൻ ബങ്കളം സ്വദേശി വടക്കംവീട്ടിൽ നാരായണന്റെ 63, ഇടതു കൈയ്യെല്ല് പൊട്ടിയ നിലയിൽ.

സിപിഎം അനുഭാവികളായ വി. നാരായണനേയും, മകൻ രൂപേഷിനേയും തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാരായണന്റെ പൊട്ടിയ വിരൽ സ്റ്റീലിട്ട് ബന്ധിപ്പിച്ച ശേഷം പ്ലാസ്റ്ററിട്ടു.

മകൻ രൂപേഷ് ബങ്കളം ടൗണിലെ പിക്കപ്പ് വാൻ ഡ്രൈവറാണ്.

ജൂൺ 21-ന് ഞായർ രാത്രി എട്ടരമണിയോടെയാണ് ബങ്കളം സ്വദേശികളായ മഹേഷ്, കക്കാട്ട് സ്വദേശി ഷിജു പള്ളത്തുവയൽ, മനോജ്, വിനു എന്നിവർ നാരായണന്റെ വീട്ടിലെത്തി വാതിലിൽ മുട്ടി വിളിച്ചത്.

നാരായണൻ വാതിൽ തുറന്നയുടൻ വീട്ടിനകത്തേക്ക് ഇരച്ചുകയറിയ അക്രമികൾ മകൻ രൂപേഷിനെ മർദ്ദിക്കുകയായിരുന്നു.

മകനെ മർദ്ദിക്കുന്നത് കണ്ട് തടുക്കാൻ ചെന്ന നാരായണന്റെ ഇടതു കൈക്ക് അക്രമികൾ വടി കൊണ്ടടിച്ചു. അര മണിക്കൂറോളം അക്രമികൾ വീട്ടിനകത്ത് അഴിഞ്ഞാടി.

ബഹളം കേട്ടെത്തിയ അയൽക്കാരായ ശരത്തിനേയും അക്രമികൾ വെറുതെ വിട്ടില്ല. വീടിന്റെ ജനാല ഗ്ലാസ്സ് ആദ്യം തന്നെ അക്രമികൾ എറിഞ്ഞുടച്ചിരുന്നു.ഞായറാഴ്ച  ബങ്കളം ടൗണിൽ എഴുപത്തിയഞ്ചുകാരനായ പപ്പൻ എന്നയാളെ അക്രമി സംഘം മദ്യ ലഹരിയിൽ തെറി പറയുന്നതു കണ്ടപ്പോൾ ”പ്രായത്തെ മാനിക്കണ്ടേ” എന്ന് സംഘത്തിന്റെ തലവൻ മഹേഷിനോട് ചോദിച്ചതിനെ തുടർന്ന് രൂപേഷിനെ നാലംഗ സംഘം തള്ളിയിരുന്നു.

അവിടെ നിന്ന് പിരിഞ്ഞുപോകുമ്പോൾ ”നിനക്ക് കാണിച്ചു തരാമെന്ന്” മഹേഷ്, രൂപേഷിനോട് പറഞ്ഞിരുന്നു.

പിന്നീട് രാത്രിയിലെത്തിയ അക്രമികൾ വീട് തകർക്കുകയും, വീട്ടിനകത്ത് കയറി പിതാവിനേയും മകനേയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

അക്രമി സംഘത്തിന്റെ തലവൻ മഹേഷ് സിപിഎം ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനി ബങ്കളത്തിന്റെ മാതൃസഹോദരീ പൂത്രനാണ്.

ഷിജു തേങ്ങയിടൽ ജോലിക്കാരനാണ്. മനോജ് ബങ്കളത്ത് ഓട്ടോ ഓടിക്കുന്നു.

സിഐടിയു നിർമ്മാണത്തൊഴിലാളി സംഘടനയിൽ  പ്രവർത്തിക്കുന്ന വടക്കം വീട്ടിൽ നാരായണൻ നഗരസഭാ ചെയർമാൻ വി.വി. രമേശന്റെ മാതൃ സഹോദരനും, കാസർകോട് സിനിമാസ് സംഘടനയുടെ ജില്ലാ സെക്രട്ടറി രഞ്ജി കരിന്തളത്തിന്റെ മാതുലനുമാണ്.

ഇന്നലെ രാത്രിയിൽ വീടാക്രമണമുണ്ടായതിന് ശേഷം പരിക്ക് പറ്റിയവർ നീലേശ്വരം പോലീസിൽ ചെന്നപ്പോൾ, ആശുപത്രിയിൽ പോയി കിടക്കാൻ പോലീസ് നിർദ്ദേശിച്ചു. വള്ളിക്കുന്നിലുള്ള  താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയെങ്കിലും എല്ല് പൊട്ടിയ നാരായണന്റെ കൈ ഇന്ന് കാലത്തേക്ക് വല്ലാതെ നീരുവന്നിരുന്നു. രാവിലെ വീണ്ടും പോലീസിലെത്തി മർദ്ദനമേറ്റ രൂപേഷ് സംഭവത്തിൽ പരാതി നൽകിയെങ്കിലും, ബങ്കളം എൽസി സെക്രട്ടറി പ്രകാശൻ വിളിച്ച ശേഷം കേസ്സെടുക്കാമെന്ന് പോലീസ് പറഞ്ഞതായി മർദ്ദനമേറ്റ വി. നാരായണന്റെ മരുമകൻ രഞ്ജി കരിന്തളം തേജസ്വിനി ആശുപത്രിയിൽ ലേറ്റസ്റ്റിനോട് പറഞ്ഞു.

വീടാക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരെ ഒന്ന് കാണാൻ പോലും ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനി ബങ്കളം ചെന്നതുമില്ല.

അക്രമി സംഘം അപമാനിച്ച വൃദ്ധൻ പത്മനാഭന്റെ മകൻ പ്രശാന്ത് പോലീസുദ്യോഗസ്ഥനാണെന്ന് വി. നാരായണന്റെ മകൾ രമ്യ പറഞ്ഞു.

കിഡ്നി സംബന്ധമായ അസുഖം മൂലം നാരായണന്റെ ഭാര്യ രമണി ബങ്കളത്തു തന്നെയുള്ള മകൾ രമ്യയുടെ വീട്ടിലാണ്. അക്രമി സംഘം വീടാക്രമിക്കുമ്പോൾ, നാരായണനും മകൻ രൂപേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇന്നലെ രാത്രി നടന്ന അക്രമത്തിൽ രാത്രിയിലും ഇന്ന് രാവിലെയും പരിക്കേറ്റ അച്ഛനും മകനും പോലീസ്  സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും ഇവരുടെ മൊഴിയെടുക്കാനും, പരാതി സ്വീകരിക്കാനും മടിച്ച പോലീസ്

ഇന്നലെ വീടാക്രമിച്ച വാർത്ത പത്രത്തിൽ വന്നതിന് ശേഷം വൈകുന്നേരം 6 മണിക്ക് തേജസ്വിനി ആശുപത്രിയിലെത്തി നാരായണന്റെ മകൻ രൂപേഷിൽ നിന്ന് മൊഴിയെടുത്തു പോയ ശേഷം എഫ്ഐആർ റജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

വാഹനാപകടത്തിൽ യുവാവ് മരിച്ചു

Read Next

പോലീസ് വനിതകൾക്ക് പ്രിയം ജില്ലയിലെ തെക്കൻ സ്റ്റേഷനുകൾ