ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: സിപിഎം ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നീക്കം രണ്ടാം തവണയും ഫലം കണ്ടില്ല. എം വി ജയരാജൻ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി അനുനയ ചർച്ച നടത്തി. ഫണ്ട് തിരിമറി കണക്കുകൾ പുറത്ത് വിടരുതെന്ന് ജയരാജൻ ആവശ്യപ്പെട്ടു.പൊതുജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം തകർക്കരുതെന്നാണ് ജില്ലാ സിക്രട്ടറിയുടെ അഭ്യർത്ഥന.
ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കാമെന്ന് ജയരാജൻ ഉറപ്പ് നൽകി പാർട്ടി . വെള്ളൂർ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിൽ എത്തണമെന്നും അഭ്യർത്ഥിച്ചു. എന്നാല്‍ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു . ടിഐ മധുസൂധനനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു, വെള്ളൂരിൽ ഇന്ന് സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് എം വി ജയരാജന് അനുനയ നീക്കം നടത്തിയത്.വി കുഞ്ഞികൃഷ്ണനും, ടിഐ. മധുസൂധനനും പങ്കെടുക്കേണ്ട ചടങ്ങാണിത്.
ഇരുവരും പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. വൈകീട്ട് അഞ്ചിന് പിബി അംഗം എ. വിജയരാഘവനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. വെള്ളൂരിലെ പ്രവർത്തകർ ചടങ്ങില്‍ നിന്ന് വിട്ടുനിൽക്കുമോയെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറി നേരിട്ട് അനുനയ നീക്കവുമായി രംഗത്തിറങ്ങിയത്.