അമ്മയെ വെട്ടിപ്പരിക്കേൽപിച്ച മകനെതിരെ കേസ്

കാഞ്ഞങ്ങാട് : അമ്മയെ മർദ്ദിക്കുകയും,  കറിക്കത്തികൊണ്ട്  വെട്ടുകയും ചെയ്ത മകനെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ജൂൺ 19 ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ചാമുണ്ഡിക്കുന്ന് ചിത്താരിക്കടപ്പുറത്തെ  സി.കെ.രവിയുടെ മകൻ കെ.പ്രിയേഷാണ് 34, സ്വമാതാവായ കെ.വി.ഉഷയെ മർദ്ദിക്കുകയും കറിക്കത്തിക്കൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തത്. ഉഷയുടെ പരാതിയിലാണ് മകനെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്.

LatestDaily

Read Previous

അപകടക്കെണിയുമായി ചന്ദ്രഗിരി ജങ്ഷനിലെ വെള്ളക്കുഴി; നടപടി കാത്ത് നാട്ടുകാർ

Read Next

മൃഗ സംരക്ഷണ വകുപ്പിൽ ജീവനക്കാരില്ല: ക്ഷീരകർഷകർ ദുരിതത്തിൽ