നീലേശ്വരം: കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു. ഇന്നലെ സന്ധ്യയ്ക്ക് 6 മണിക്കാണ് നീലേശ്വരം ഓർച്ച പുഴയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവാവ് മരിച്ചത്. ഓർച്ചയിലെ യൂസഫ് ഹാജി പാലായി ബിഫാത്തിമ ദമ്പതികളുടെ മകൻ എൻ പി. മുഹമ്മജ് ഷെറൂഫാണ് 22, ഇന്നലെ സന്ധ്യയ്ക്കുണ്ടായ അപകടത്തിൽ മരിച്ചത്.
ഓർച്ചയിൽ നിന്നു നീലേശ്വരം ടൗണിലേക്ക് വരുന്നതിനിടെ യുവാവ് ഓടിച്ചിരുന്ന ആൾട്ടോ കാർ നിയന്ത്രണം തെറ്റി പുഴ.യിൽ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാർ കരയിലേക്കെടുക്കുമ്പോളേക്കും യുവാവ് മരിച്ചിരുന്നു. 20 മിനുറ്റുകളോളം യുവാവ് കാറിൽ കുടുങ്ങിക്കിടന്നു. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പരേതന്റെ സഹോദരങ്ങൾ: മുഹമ്മദ് ബാസിത്, ഷെഫീന, റെജീന