ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ബലാത്സംഗക്കേസ് പ്രതി തെക്കേപ്പുറത്തെ ഷാനിൽ മംഗളൂരുവിൽ സ്ഥിര താമസക്കാരി കോഴിക്കോട് സ്വദേശിന് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 3.65 ലക്ഷം രൂപ.
മംഗളൂരുവിൽ സ്വകാര്യ സ്കൂൾ അധ്യാപികയായ വീട്ടമ്മയുടെ ഭർതൃഗൃഹം കുമ്പളയിലാണ്. ഇവരുടെ സഹോദരന്റെ സുഹൃത്ത് വഴിയാണ് ഷാനിൽ വീട്ടമ്മയെ പരിചയപ്പെടുന്നത്. സഹോദരന്റെ സുഹൃത്തിനെ വീട്ടമ്മ വിഷമഘട്ടത്തിൽ പണം നൽകി സഹായിച്ചിരുന്നു. ഇവരുടെ സഹോദരന്റെ സുഹൃത്തിന്റെ പരിചയക്കാരനായ തെക്കേപ്പുറം യുവാവ് ഈ വിവരമറിഞ്ഞാണ് യുവതിയിൽ നിന്ന് തന്ത്രപൂർവ്വം പണം കൈപ്പറ്റുകയായിരുന്നു. മംഗളൂരു വീട്ടമ്മയുടെ കുടുംബ സ്വത്ത് വിറ്റ വകയിലുള്ള തുക ഇവരുടെ മാതാവിന് ഉംറയ്ക്ക് പോകാൻ മാറ്റി വെച്ചതായിരുന്നു. ഈ തുകയാണ് ഷാനിൽ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് പല തവണയായി മംഗളൂരു വീട്ടമ്മയുടെ പക്കൽ നിന്നും തട്ടിയെടുത്തത്.
2017-ലാണ് ഷാനിലിന്റെ മാതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കും,
യുവാവിന്റെ കൊല്ലത്തുള്ള കാമുകിയുടെ അക്കൗണ്ടിലേക്കും ഇവർ പലതവണയായി പണം അയച്ചു കൊടുത്തത്. മൂന്ന് മാസം അവധി പറഞ്ഞാണ് പണം വാങ്ങിയത്. സഹോദരന്റെ പരിചയക്കാരൻ എന്ന നിലയിലാണ് ഇവർ ഷാനിലിനെ വിശ്വസിച്ച് കടം കൊടുത്തത്.
ഇടപാട് നടന്ന് 3 വർഷം പൂർത്തിയായിട്ടും സ്ത്രീക്ക് പണം തിരികെ
കിട്ടിയില്ല. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അവിവാഹിത യുവതിയെ ഷാനിൽ വിവാഹ വാഗ്ദാനം ചെയ്ത് കോഴിക്കോട്ട് ബലാത്സംഗം ചെയ്യുകയും, പണം തട്ടിയെടുക്കുകയും ചെയ്ത വാർത്ത ലേറ്റസ്റ്റ് പുറത്തു വിട്ടതിന് പിന്നാലെയാണ് യുവാവിന്റെ തട്ടിപ്പിനിരയായ വീട്ടമ്മ ഇന്നലെ ലേറ്റസ്റ്റിൽ വിളിച്ച് തനിക്കുണ്ടായ ചതി വെളിപ്പെടുത്തിയത്. ഷാനിലിന് കൊല്ലത്ത് ബിന്ദു എന്ന പേരിൽ ഭാര്യയുണ്ടെന്ന് വീട്ടമ്മ വെളിപ്പെടുത്തി. ഷാനിലിന്റെ അഭ്യർത്ഥന പ്രകാരം ഇവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നതായി വീട്ടമ്മ പറഞ്ഞു. കൊല്ലത്തെ വാടക വീട് ഒഴിയേണ്ടി വന്നതിനാൽ, പുതിയ വീടിന് മുൻകൂർ കൊടുക്കാൻ എന്ന രീതിയിലാണ് പണം വാങ്ങിത്.
ഷാനിൽ തന്റെ ഭാര്യയാണെന്ന് അവകാശപ്പെടുന്ന കൊല്ലം സ്വദേശിനിയായ
ബിന്ദുവിന് യുവാവിന്റെ തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും തട്ടിപ്പിൽ
ഇവരും കണ്ണികളാണെന്ന് സംശയിക്കുന്നതായും തട്ടിപ്പിനിരയായ വീട്ടമ്മ
വെളിപ്പെടുത്തി. ബിന്ദു ബ്രാഹ്മണ ജാതിയിൽപ്പെട്ടയാളാണെന്നാണ് ഇവർ
വെളിപ്പെടുത്തിയത്. കൊല്ലത്ത് ഭാര്യയുണ്ടെന്ന വിവരം മറച്ചു വെച്ചാണ് ഷാനിൽ അവിവാഹിത യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തത്. പ്രതി കുറച്ചു കാലം ദുബായിലായിരുന്നു. ദുബായിൽ തനിക്ക് 2 ഫ്ലാറ്റുകളും, ഒരു സലൂണുമുണ്ടെന്നാണ് ഷാനിൽ മംഗളൂരു വീട്ടമ്മയോട് പറഞ്ഞത്.
സലൂണിന്റെ പേരിൽ വായ്പ വാങ്ങി പണം തിരികെ നൽകാമെന്നായിരുന്നു ഇവരോട് യുവാവ് പറഞ്ഞത്. കടം വാങ്ങിയ ശേഷം ഷാനിൽ വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും സ്ത്രീ പറഞ്ഞു.