സംയുക്ത മുസ്്ലീം ജമാഅത്ത് ആസ്ഥാന മന്ദിരം മെട്രോ മുഹമ്മദ്ഹാജി സ്മാരക മന്ദിരമാക്കി

കാഞ്ഞങ്ങാട്: മുസ്്ലീം യതീംഖാനയോട് ചേർന്ന മുബാറക്ക് ജുമാമസ്ജിദിന്റെ സമീപത്തെ കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്തിന്റെ ആസ്ഥാന മന്ദിരമായ സംയുക്ത മുസ്്ലീം ജമാഅത്തിന്റെ  സെന്റർ കെട്ടിടത്തിന്റെ പേര് മെട്രോ മുഹമ്മദ് ഹാജി സ്മാരക മന്ദിരം എന്നാക്കി നാമകരണം ചെയ്തു.

അന്തരിച്ച പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജിയുടെ ഒഴിവിലേക്ക് ചുമതല നൽകാൻ ഇന്നലെ വൈകീട്ട് ചേർന്ന സംയുക്ത മുസ്്ലീം ജമാഅത്ത് ഭാരവാഹികളുടെ യോഗമാണ് മെട്രോ മുഹമ്മദ്ഹാജിയുടെ സ്മാരക മന്ദിരമായി സംയുക്ത ജമാഅത്ത് ആസ്ഥാനത്തെ മാറ്റാൻ തീരുമാനിച്ചത്.

അംഗ ജമാഅത്തുകളിലെ നിർദ്ധന കുടുംബങ്ങളിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹാവശ്യത്തിന് സംയുക്ത മുസ്്ലീം ജമാഅത്ത് ഏർപ്പെടുത്തിയ മംഗല്യ നിധിയിൽ നിന്ന് നൽകുന്ന വിവാഹ സഹായത്തുക ഒരു ലക്ഷത്തിൽ നിന്ന് ഒന്നേകാൽ ലക്ഷമായി ഉയർത്താനും യോഗം തീരുമാനിച്ചു.

വർദ്ധിപ്പിച്ച തുക മെട്രോ മുഹമ്മദ്ഹാജിയുടെ ഓർമ്മക്കായി നൽകാനാണ് തീരുമാനം.

ഏ.ഹമീദ്ഹാജി അധ്യക്ഷത വഹിച്ച യോഗത്തിന്റെ പ്രാരംഭമായി എം. മൊയ്തു മൗലവി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ട്രഷറർ സി. കുഞ്ഞാമദ്ഹാജി പാലക്കി, മറ്റു ഭാരവാഹികളായ മുബാറക്ക് ഹസൈനാർഹാജി, വൺഫോർ അബ്ദുറഹിമാൻ ഹാജി, അസീസ് മങ്കയം, ജാതിയിൽ ഹസൈനാർ, ബഷീർ ആറങ്ങാടി, കെ.യു. ദാവൂദ് എന്നിവർ സംസാരിച്ചു.

LatestDaily

Read Previous

പാസ് പോർട്ട് അപേക്ഷകളിൽ പോലീസ് റിപ്പോർട്ട് നിർബ്ബന്ധം

Read Next

ബങ്കളത്ത് സിപിഎം പ്രവർത്തകന്റെ വീടാക്രമിച്ചു