വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

നീലേശ്വരം : കോൺവെന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ബി.എഡ്. വിദ്യാർത്ഥിനി ആശുപത്രിയിൽ മരിച്ചു. നീലേശ്വരം കോൺവെന്റ് ജംഗ്ഷന് സമീപത്തെ സെന്റ് ആൻസ് കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ഉളിക്കൽ സ്വദേശിയായ 22 കാരിയാണ് മരിച്ചത്.

കണ്ണൂർ ഉളിക്കൽ മണിപ്പാറ അറയ്ക്കൽ വീട്ടിൽ ബേബി അറയ്ക്കലിന്റെ മകളും ബി.എഡ് വിദ്യാർത്ഥിനിയുമായ സാന്ദ്രാബേബിയെയാണ് 22, ഇന്ന് രാവിലെ 6 മണിക്ക് ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സാന്ദ്രയുടെ റൂംമേറ്റായിരുന്ന കൂത്തുപറമ്പ് കോളയാട് എടപ്പാടിയിൽ വീട്ടിൽ ജിസിൻ മരിയ ജോർജ്ജാണ് സാന്ദ്രയെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സാന്ദ്രയെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

LatestDaily

Read Previous

ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് : കൈതപ്രം

Read Next

മക്കളെയുപേക്ഷിച്ച് വീടുവിട്ട ഭർതൃമതിയും കാമുകനും ജയിലിൽ