ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : താൻ തളർന്നിട്ടില്ലെന്നും, ഇനിയുമൊരു അങ്കത്തിന് തനിക്ക് ബാല്യമുണ്ടെന്നും, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോധരൻ നമ്പൂതിരി. നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇന്ന് സാഹിത്യ വേദിയും പത്മശ്രീ ബുക്ക്സും ഒരുക്കിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു കൈതപ്രം. വിദ്യാർത്ഥി സമൂഹം പോസിറ്റീവ് ചിന്തയിലേക്ക് വഴി മാറണം. നമുക്കിനിയും തലമുറകൾക്ക് വേണ്ടിയുള്ളസംഭാവനകൾ ഒരുപാട് ചെയ്യാനുണ്ട്.
പുസ്തകങ്ങളാണ് നമ്മെ വളർത്തിയത്. വായന അത്യന്താപേക്ഷിതമാണ്. നല്ല അനുഭവങ്ങളുണ്ടാകണമെങ്കിൽ, നല്ല വായനയുണ്ടാകണമെന്ന് പത്മശ്രീ കൈതപ്രം വിദ്യാർത്ഥികളെ ഉണർത്തി. സാഹിത്യവേദി പ്രസിഡണ്ട് ഡോ. ഷീജ. കെ.പി., വൈസ് പ്രസിഡണ്ട് വിജയകുമാർ.വി. അസി. പ്രഫസർ ധന്യ കീപ്പേരി സംസാരിച്ചു.
കോളേജ് പ്രിൻസിപ്പൽ മുരളീധരൻ െക.വി. ചടങ്ങിൽ ആധ്യക്ഷം വഹിച്ചു. കവി നാലപ്പാടം പത്മനാഭൻ സ്വാഗതവും ദേശീയ പാതയിൽ കോളേജ് പരിസരത്ത് ആരംഭിച്ച പത്മശ്രീ എന്ന പുസ്തക ശാലയുടെ മാനേജിംഗ് ഡയറക്ടർ ബിന്ദു ഇടയില്ല്യം നന്ദി യും പ്രകാശിപ്പിച്ചു.
നെഹ്റു കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് ഡയരക്ടർ (സ്റ്റാറ്റ്സ്) നീലേശ്വരം സ്വദേശി പി. മനോജ്കുമാർ ആശംസ നേർന്നു. അംബികാസുതൻ മാങ്ങാടിന്റെ സെൽ ഫോൺ റെക്കാർഡിംഗ് ആശംസ സദസ്സിന് കേൾപ്പിച്ചു.