ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: 73 പ്രാദേശിക മുസ്്ലിം ജമാഅത്തുകളുടെ കേന്ദ്ര ഫെഡറേഷനായ കാഞ്ഞങ്ങാട് സംയുക്ത മുസ്്ലിം ജമാഅത്തിന്റെ ആക്ടിംഗ് പ്രസിഡണ്ടായി നിലവിലുള്ള സീനിയർ വൈസ് പ്രസിഡണ്ട് ഏ. ഹമീദ് ഹാജിയെ തെരഞ്ഞെടുത്തു.
ഇന്നലെ വൈകുന്നേരം സംയുക്ത മുസ്്ലിം ജമാഅത്ത് ആസ്ഥാനമായ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ജമാഅത്ത് സെന്ററിൽ ചേർന്ന ഭാരവാഹികളുടെ യോഗമാണ് അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ ഒഴിവിലേക്ക് പ്രസിഡണ്ടിന്റെ ചുമതല ഹമീദ് ഹാജിക്ക് നൽകിയത്. തീരുമാനം ഏകകണ്ഠമായിരുന്നു.
മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് എം. മൊയ്തു മൗലവി നേതൃത്വം നൽകി.
പിന്നീട് നടന്ന യോഗത്തിൽ ഏ. ഹമീദ് ഹാജി അധ്യക്ഷനായിരുന്നു.
ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്ത് ട്രഷറർ, കുഞ്ഞാമത് പാലക്കി, മറ്റു ഭാരവാഹികളായ മുബാറക്ക് ഹസൈനാർ ഹാജി, വൺ ഫോർ അബ്ദു റഹിമാൻ ഹാജി, വി.കെ അസീസ് മങ്കയം, ബഷീർ ആറങ്ങാടി, ജാതിയിൽ ഹസൈനാർ, കെ.യു ദാവൂദ് ഹാജി എന്നിവർ സംബന്ധിച്ചു.