വീടുവിട്ട ഭർതൃമതിയും കാമുകനും കോയമ്പത്തൂരിൽ

ചെറുവത്തൂർ : മകനോടൊപ്പം വീടുവിട്ട പ്രവാസിയുടെ ഭാര്യയെ കാമുകനൊപ്പം കോയമ്പത്തൂരിലെ ഫ്ലാറ്റിൽ കണ്ടെത്തി. മെയ് 25-ന് പടന്ന കാവുന്തലയിൽ നിന്നും വീടുവിട്ട 34 കാരിയെയാണ് നീലേശ്വരം കോട്ടപ്പുറം സ്വദേശിയായ കാമുകനൊപ്പം കോയമ്പത്തൂരിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. പടന്ന കാവുന്തലയിലെ പ്രവാസിയുടെ ഭാര്യയും, 3 മക്കളുടെ മാതാവുമായ ടി.കെ. ഫർസാനയാണ് 4 വയസ്സുള്ള മകനോടൊപ്പം മെയ് 25-ന് വീടുവിട്ടത്.

ചെറുവത്തൂരിലേരിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ട യുവതി തിരിച്ചെത്താത്തതിനെത്തുടർന്ന് മാതാവ് ടി.കെ. ഖദീജ ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യുകയും സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലുമാണ് ഫർസാന കോയമ്പത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്.

ചന്തേര ഏ.എസ്.ഐ, കെ. ലക്ഷ്മണൻ, സിവിൽ പോലീസ് ഓഫീസർമാരായ റിജേഷ്കുമാർ, ഗിരീഷ് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് ഫർസാനയെ കോട്ടപ്പുറത്തെ റൗഫിനൊപ്പം കോയമ്പത്തൂരിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്.

റൗഫിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിലും കേസെടുത്തിരുന്നു. ഫർസാനയും റൗഫും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് ഇരുവരുടെയും അവകാശ വാദം. പ്രവാസിയായ റൗഫിന് കോയമ്പത്തൂരിൽ സ്വന്തമായി ഫ്ലാറ്റുണ്ട്.

വീടുവിട്ട ഇരുവരും കോയമ്പത്തൂരിലെ ഫ്ലാറ്റിൽ ഭാര്യാഭർത്താക്കന്മാരെപോലെ ജീവിച്ചുവരികയായിരുന്നു. കോയമ്പത്തൂരിൽ കണ്ടെത്തിയ ഫർസാനയെയും കുട്ടിയെയും ഇന്ന് രാവിലെ ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് മക്കളെ ഭർതൃഗൃഹത്തിലുപേക്ഷിച്ചാണ് ഫർസാന കാമുകനൊപ്പം വീടുവിട്ടത്.

LatestDaily

Read Previous

മത്സ്യത്തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു

Read Next

ഗ്യാസ് സിലിണ്ടർ നിറച്ച ലോറി കുഴിയിൽ വീണു