കാഞ്ഞങ്ങാട് : കടലിൽ മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി തിരമാലയിൽപ്പെട്ട് മുങ്ങി മരിച്ചു. ഇന്ന് രാവിലെ ഏഴര മണിയോടെ കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്താണ് അപകടം. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയും പുതിയ വളപ്പ് കടപ്പുറത്ത് താമസക്കാരനുമായ മോഹനനാണ് 49, കടലിൽ മീൻ പിടിക്കുന്നതിനിടെ തിരമാലയിൽപ്പെട്ടത്. മോഹനനും സുഹൃത്ത് പ്രകാശനും കരയോട് ചേർന്ന് കടലിൽ വലയിടുമ്പോൾ തിരമാലയിൽപ്പെടുകയായിരുന്നു.
ഇരുവരെയും സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ബാലകൃഷ്ണൻ, ശശി, സുരേശൻ, രാംദാസ് എന്നിവർ കടലിൽച്ചാടി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗീതയാണ് ഭാര്യ. മക്കൾ : ആദർശ്, അഷിത.