പ്രവാചക നിന്ദ: പള്ളികളിലെ പ്രഭാഷണത്തിന് പോലീസ് നിയന്ത്രണം

കാഞ്ഞങ്ങാട്: പ്രവാചക നിന്ദയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച പള്ളികളിൽ നടത്തുന്ന പ്രഭാഷണങ്ങൾക്ക്  സംസ്ഥാനത്ത് പോലീസ് നിയന്ത്രണം. പ്രവാചകനിന്ദ നടന്ന പശ്ചാത്തലത്തിൽ പ്രത്യേക സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നതിനാൽ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തോടനുബന്ധിച്ച് പ്രഭാഷണങ്ങൾ സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയിൽ നടത്തിയാൽ പോലീസ് നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് മഹല്ല് ഭാരവാഹികൾക്ക് പോലീസ് നൽകിയ നോട്ടീസ്.

കണ്ണൂർ ജില്ലയിലെ ചില മഹല്ല് ഭാരവാഹികൾക്കാണ് ഇത്തരം നോട്ടീസുകൾ ലഭിച്ചിട്ടുള്ളത്. മതപരമായ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സാധാരണഗതിയിൽ പള്ളികളിൽ പ്രസംഗത്തിലുണ്ടാകുന്നത്. മതപരമായ അകൽച്ചയുണ്ടാക്കുന്ന പ്രഭാഷണങ്ങൾ പള്ളികളിൽ എവിടെയും നടത്താറില്ല. പള്ളികളിലെ പ്രസംഗം നിയന്ത്രിക്കാനുള്ള പോലീസ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

LatestDaily

Read Previous

തെരുവ് വിളക്കുകൾ പ്രഭ ചൊരിഞ്ഞു

Read Next

മംഗളൂരു-രാമേശ്വരം എക്സ്പ്രസ് ആരംഭിക്കും