സി.പി.ഐ. നേതാവ് സി.കെ.കുഞ്ഞിരാമൻ അന്തരിച്ചു

കാഞ്ഞങ്ങാട് : സി.പി ഐ. മുൻ ജില്ല കൗൺസിൽ മെമ്പർ സി.കെ.കുഞ്ഞിരാമൻ അന്തരിച്ചു. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്. 77 വയസായിരുന്നു. സിപിഐകാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി , കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എൻ സ്മാരക സമിതി വൈ: പ്രസിഡണ്ട് കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ , ഹൊസ്ദുർഗ് കോ ഓ ബേങ്ക് ഭരണ സമിതി മെമ്പർ, അഗ്രിക്കൾച്ചറൽ ഇംപ്രൂമെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു ഭാര്യ കെ.വി. കമലാക്ഷി റിട്ടയേഡ് ടീച്ചർ, മക്കൾ : സി.കെ.ബാബുരാജ്, ബീന (സി.പി.ഐ. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി) ബീന കുമാരി, ബിന്ദു, ബിജുരാജ് (ജോയിന്റ് കൗൺസിൽ) മരുമക്കൾ ടി.വി. സുശീല, എൻ.വി. പവിത്രൻ, കെ.ചന്ദ്രൻ, സുമിത സംസ്കാരം ഉച്ചക്ക് ശേഷം

LatestDaily

Read Previous

നിപ്പ രാജകുമാരി, കോവിഡ് റാണി ആരോഗ്യ മന്ത്രിക്കെതിരെ വിവാദപ്രസ്താവന, മുല്ലപ്പള്ളിയോട് വിവരമാരായും

Read Next

അതിർത്തിയിൽ ചോരവീഴുമ്പോൾ