കടൽ കടന്നെത്തിയ സ്കൂട്ടർ യാത്രക്കാർക്ക് അബൂദാബിയിൽ വരവേൽപ്പ് 

മയക്കുമരുന്നിനെതിരെ ബോധവൽക്കരണം

കാഞ്ഞങ്ങാട് : കാസർകോട് നിന്ന് കടൽ കടന്ന് അബൂദാബിയിലെത്തിയ കെ.എൽ. 14 ഏ.ബി 1410 നമ്പർ സ്കൂട്ടറിനും സഞ്ചാരികളായ യുവാക്കൾക്കും യുഏഇയുടെ തലസ്ഥാനമായ അബൂദാബിയിൽ ഉൗഷ്മള വരവേൽപ്പ്.

ഗൾഫ് രാജ്യങ്ങളിൽ നാട്ടിൽ നിന്ന് പലതരം വാഹനങ്ങളെത്തുകയും ഇപ്രകാരം ഗൾഫിൽ നിന്ന് നാട്ടിലേക്ക് വാഹനങ്ങൾ ഇറക്കുകയും ചെയ്യാറുണ്ടെങ്കിലും സ്കൂട്ടർ ഇറക്കുന്നത് ആദ്യമത്രെ. യുവാക്കൾ മയക്കുമരുന്നിന് അടിമപ്പെടുന്നതിനെതിരെ ബോധവൽക്കരണവുമായാണ് കാസർകോട്ടെ ഏ.ബി. അഫ്്സലും ബിലാലും സ്കൂട്ടറിൽ കഴിഞ്ഞ ദിവസം അബൂദാബിയിലെത്തിയത്.

മലയാളികൾ ധാരാളമുള്ള അബൂദാബിയിലെ മദീന സായിദിലെത്തിയ യാത്രക്കാരെ കാസർകോട് കൂട്ടായ്മ  നേതൃത്വത്തിലാണ് വരവേറ്റത്. യുഏഇയിലെ വിവിധ എമിറേറ്റുകളിൽ സന്ദർശനം നടത്തിയ ശേഷം ഇരുവരും സ്കൂട്ടറിൽ ഖത്തറിലും സൗദിയിലും സന്ദർശിച്ച് മയക്കുമരുന്നിനെതിരെ ബോധവൽക്കരണം നടത്തും.

LatestDaily

Read Previous

മാധ്യമപ്രവർത്തകയെ പൊതുസ്ഥലത്ത് തടഞ്ഞു നിർത്തിയ രണ്ടുപേർക്ക് എതിരെ കേസ്

Read Next

തെരുവ് വിളക്കുകൾ പ്രഭ ചൊരിഞ്ഞു