കോടികളുടെ നിക്ഷേപ തട്ടിപ്പ് : മൂന്നാം പ്രതി അറസ്റ്റിൽ

കാസർകോട് :  മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരിൽ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തി െയന്ന പരാതിയിൽ മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി മലപ്പുറം കാളികാവിലെ മുഹമ്മദ് ഫൈസലിനെയാണ് 32, കാസർകോട് ഡി. വൈ. എസ്. പി., പി. ബാലകൃഷ്ണൻ നായർ  അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിനു ശേഷം ഗൾഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്കു വരാൻ ബംഗളൂരു എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണ് പിടികൂടിയത്.

മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന കമ്പനിയിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527രൂപ പ്രകാരം ഒരു വർഷം വരെ ലാഭംവിഹിതം നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ കേസിൽ ഉൾപ്പെട്ട പ്രതികൾ തട്ടിപ്പ് നടത്തിയത്. മൈ ക്ലബ്ബ് ട്രേഡേഴ്സ്, ടോൾ ഡീൽ വെഞ്ചേഴ്സ്, പ്രിൻസസ് ഡോൾഡ് ആന്റ് ഡയമണ്ട്സ് എന്നി പേരുകളിൽ കമ്പനി രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.13 പ്രതികളുള്ള ഈ കേസിലെ 7 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള  അഞ്ച് പ്രതികൾ വിദേശത്ത് ഒളിവിലാണ്.

ഈ പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി, രാഹുൽ ആർ. നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലുള്ള ഇത്തരം കേസുകൾ അന്വേഷിക്കാൻ കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി.അറസ്റ്റ് ചെയ്ത പ്രതി കമ്പനിയുടെ എംഡി ആയാണ് പ്രവർത്തിച്ചിരുന്നത് . അനേഷണ സംഘത്തിൽ എസ്ഐ, ജനാർദ്ദനൻ, ഏഎസ്ഐ, മോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ, രാജേഷ് എന്നിവരുണ്ടായിരുന്നു.

LatestDaily

Read Previous

സ്വർണ്ണത്തട്ടിപ്പ്: പിലിക്കോട് ബാങ്കിൽ അസിസ്റ്റന്റ് റജിസ്ട്രാറുടെ അന്വേഷണം

Read Next

യുവതികൾക്ക് ശല്യക്കാരനായ പെരുമ്പ പൂവാലൻ കുടുങ്ങി