ബദിയടുക്ക പോലീസിൽ പോലീസ് വനിതകളില്ല

ഉണ്ടായിരുന്നവർ എല്ലാം ജില്ലയുടെ തെക്കേ അറ്റത്തുള്ള സ്റ്റേഷനുകളിൽ സ്ഥലം മാറ്റം ഒപ്പിച്ചു

കാസർകോട്: കർണ്ണാടക അതിർത്തിയോട് മുട്ടിയുരുമ്മി നിൽക്കുന്ന ബദിയടുക്ക പോലീസ് സ്റ്റേഷനിൽ സേവനത്തിലുണ്ടായിരുന്ന മൂന്ന് വനിതാ പോലീസുദ്യോഗസ്ഥരെ ഒറ്റയടിക്ക് ജില്ലയുടെ തെക്കേ അറ്റത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിച്ചു.

ബദിയടുക്കയിൽ നിന്ന് കൊച്ചുറാണിയെ എസ്്സിപിഒ-1459, ബേക്കലിലേക്ക് മാറ്റി. പ്രസീത സിപിഒ-3231, പ്രസവാവധിയിൽ പ്രവേശിച്ചു. ബിന്ദു എസ്്സിപിഒ-1897 കാസർകോട് പിങ്ക് പട്രോളിലേക്കും മാറിപ്പോയി. പകരം വനിതകൾ ആരേയും  ബദിയടുക്കയിൽ നിയമിച്ചതുമില്ല.

കർണ്ണാടക അതിർത്തി പോലീസ് സ്റ്റേഷനാണ് ബദിയടുക്ക. കാസർകോട് മെഡിക്കൽ  കോളേജ് പ്രദേശമായ ഉക്കിനടുക്ക ബദിയടുക്ക പോലീസ് പരിധിയിലാണ്.

ആദിവാസികൾ ഏറെയുള്ള പോലീസ് പരിധി എന്നതിന് പുറമെ പോക്സോ കേസ്സുകൾ ഏറ്റവുമധികം  റിപ്പോർട്ട് ചെയ്യുന്ന പോലീസ് സ്റ്റേഷനും, എൻഡോസൾഫാൻ രോഗികൾ ഏറെയുള്ള എൻമകജെ പഞ്ചായത്തും ബദിയടുക്ക പോലീസ് പരിധിയിലാണ്.

ഇതിനെല്ലാം പുറമെ വാറ്റു ചാരായക്കേസ്സുകളും, കർണ്ണാടകയിൽ നിന്ന് വിദേശ മദ്യം കേരളത്തിലെത്തിക്കുന്ന ഊടുവഴികളുള്ള പ്രദേശങ്ങളും ബദിയടുക്ക പോലീസ് പരിധിയിലാണ്.

LatestDaily

Read Previous

ഐപിമാർക്ക് ഡിജിപിയുടെ അന്ത്യശാസനം

Read Next

ഹൈക്കോടതി ജഡ്ജ് ക്വാറന്‍റീനില്‍, കൊച്ചിയിൽ അഭിഭാഷക അസോസിയേഷൻ ഓഫീസടച്ചു