ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ലോഡ്ജിൽ തമ്പടിച്ച നോട്ടിരട്ടിപ്പ് സംഘത്തെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടി. നോർത്ത് കോട്ടച്ചേരിയിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമിലെ 317-ാം നമ്പർ മുറിയിൽ താമസിക്കുകയായിരുന്ന രണ്ടുപേരെയാണ് ഹോസ്ദുർഗ്ഗ് എസ്ഐ ശ്രീജേഷും സംഘവും ഇന്നലെ രാത്രി പിടികൂടിയത്.
ഹൊസ്ദുർഗ്ഗ് സിഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. മാടായി പുതിയങ്ങാടിയിലെ മുഹമ്മദ്റാഫി സിവായി 58, കണ്ണൂർ തോട്ടട കടലായി പള്ളയിൽ മജീദിന്റെ മകൻ ബഷീർ 47, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മുറിയിൽ നിന്നും ചില തട്ടിപ്പിനുപയോഗിക്കുന്ന രാസവസ്തുക്കളും, മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട ചില രാസവസ്തുക്കളും പിടിച്ചെടുത്തു. റെയ്ഡിൽ എസ്ഐക്കൊപ്പം, ഏഎസ്ഐ, അബൂബക്കർ കല്ലായി, സിപിഒമാരായ ആർ. ഷിജു, പി. സതീഷ്കുമാർ, കെ. രജീഷ്, കെ.വി. അജിത് എന്നിവരുമുണ്ടായിരുന്നു.
337