പയ്യന്നൂര്‍: വെള്ളൂര്‍ സ്വദേശിയായ യുവാവ് റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു.വെള്ളൂര്‍ ചാമക്കാവിന് സമീപത്തെ പി.കെ.ജയപ്രകാശാണ് 48,മരിച്ചത്.
റിയാദിലെ സ്വകാര്യ കമ്പനിയില്‍ സീനിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിലെ ദമാംതറവാട് കൂട്ടായ്മയുടെ കാര്യദര്‍ശിയായ ഇയാള്‍ രോഗബാധിതനായതിനെ തുടര്‍ന്ന് സുവൈദി അല്‍ ഖമാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.വെള്ളൂര്‍ എല്‍പി സ്‌കൂളിന് സമീപം നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പത്മനാഭന്‍ നമ്പ്യാരുടേയും കാമാക്ഷിയമ്മയുടേയും മകനാണ്. ഭാര്യ:കണ്ണൂര്‍ പുതിയതെരുവിലെ പ്രിയ. മക്കള്‍:നവനീത്,നന്ദന.സഹോദരങ്ങള്‍:അരവിന്ദാക്ഷന്‍, സുമ (പെരിന്തൽമണ്ണ)പരേതനായ പത്മാക്ഷന്‍.