വിനായക ടാക്കീസ് ഇനി ഇലക്ട്രിസിറ്റി ഓഫീസ്

കാഞ്ഞങ്ങാട്: സ്ഥല പരിമിതികൾ കൊണ്ട് വീർപ്പുമുട്ടുന്ന കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിലുള്ള കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയകോട്ട വിനായക തിയറ്ററിലേക്ക് മാറ്റുന്നു.

നിലവിൽ ഹൊസ്ദുർഗ് കോടതിക്ക് സമീപമുള്ള കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ്, സീനിയർ സൂപ്രണ്ടിന്റെ ഓഫീസ്, സബ് എഞ്ചിനീയർമാരുടെ ഓഫീസ്, ക്യാഷ് കൗണ്ടർ തുടങ്ങിയവയാണ് കെട്ടിടം പൊളിച്ച് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി വിനായക തിയറ്ററിലേക്ക് താൽക്കാലികമായി മാറ്റുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ഈ തിയേറ്റർ സിനിമാ പ്രദർശനം നടത്താതെ നാളിതുവരെ അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം രണ്ടാം വാരത്തോടു കൂടി ഓഫീസുകളുടെ പ്രവർത്തനം വിനായക തിയേറ്റർ കെട്ടിടത്തിൽ ആരംഭിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്.

Read Previous

ഹജ്ജ് തീർത്ഥാടകർ വീണ്ടും പുണ്യ ഭൂമിയിലേക്ക്

Read Next

യുവതി യുവാക്കളുടെ പടമെടുത്ത് പണമാവശ്യപ്പെട്ട് ഭീഷണി