രാജപുരം: മുച്ചക്രവാഹനം മറിഞ്ഞ് പിൻസീറ്റിലിരുന്നയാൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്നയാൾക്കെതിരെ രാജപുരം പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇന്നലെ വൈകുന്നേരം 3.30 മണിക്കാണ് പാണത്തൂർ ബാപ്പുങ്കയത്ത് വിഭിന്നശേഷിയുള്ള 67കാരൻ ഓടിച്ച കെ.എൽ14.9090 നമ്പർ സ്കൂട്ടി റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എൽ 60 എൽ 6903 നമ്പർ സ്കൂട്ടിയിലിടിച്ച് ഒരാൾ മരിച്ചത്. അപകടത്തിൽ വാഹത്തിന്റെ പിൻസീറ്റിലിരുന്ന കള്ളാറിലെ കുന്നത്ത് പറമ്പിൽ ബേബിയാണ് 66, മരിച്ചത്.
വാഹനമോടിച്ചിരുന്ന വിഭിന്നശേഷിക്കാരനായ മാലക്കല്ല് ചെരുമ്പച്ചാലിലെ കുര്യാക്കോസിനെതിരെയാണ് രാജപുരം പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. അപകടത്തിൽ മരിച്ച ബേബിയുടെ മൃതദേഹം രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.