സച്ചിയുടെ കണ്ണുകൾ ദാനം ചെയ്​തു; മൃതദേഹം കൊച്ചിയിലെത്തിക്കും

തൃശ്ശൂർ: അന്തരിച്ച യുവ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം കൊച്ചിയിലേക്ക്​ കൊണ്ടുപോയി. സച്ചിയുടെ കണ്ണുകൾ ദാനം ചെയ്​തു.

മൃതദേഹം ഹൈക്കോടതി പരിസരത്ത്​ പൊതുദർശനത്തിന്​ വെച്ച​േശഷം വീട്ടിലേക്ക്​ കൊണ്ടുപോകും. വെള്ളിയാഴ്​ച വൈകീട്ട്​ മൂന്നിന്​ കൊച്ചി രവിപുരം ശ്​മശാനത്തിൽ സംസ്​ക്കാരം

വ്യാഴാഴ്​ച രാത്രിയാണ്​ സച്ചി അന്തരിച്ചത്​. തിങ്കളാഴ്​ച സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ്​ മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ്​ അദ്ദേഹത്തി​​ന്റെ  നില ഗുരുതരമായത്​.

സച്ചിയുടെ ഇടുപ്പ്​ മാറ്റ ശാസ്​ത്രക്രിയയിൽ പിഴവുണ്ടായില്ല. ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണ്​. ശസ്​ത്രക്രിയക്ക്​ ശേഷം സച്ചി ആരോഗ്യവാനായിരുന്നുവെന്നും​ സച്ചിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്​ടർ പറഞ്ഞു.

2007ൽ ചോക്ളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് സച്ചി തിരക്കഥാകൃത്തായി രംഗത്തു വന്നത്. റോബിൻഹുഡ്​, മേക്കപ്​മാൻ, സീനിയേഴ്​സ്​, ഡബിൾസ്​ എന്നീ സിനിമകൾക്ക് സച്ചി-സേതു കൂട്ടുകെട്ട് തിരക്കഥയൊരുക്കി.

2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്. ചേട്ടായീസ്​, ഷെർലക്​ ടോംസ്​, രാമലീല എന്നീ ചിത്രങ്ങൾക്കും തിരക്കഥയെഴുതി.

2015ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ അനാർക്കലിയാണ് സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രം. അയ്യപ്പനും കോശിയും സിനിമയുടെ തിരക്കഥയും സച്ചിയുടേതാണ് അയ്യപ്പനും കോശിയും എന്ന സിനിമയുടെ തിരക്കാഥകൃത്തും സംവിധാനയകനുമായിരുന്നു സച്ചിതാനന്ദൻ. വൻ വിജയം നേടിയ ഡ്രൈവിങ്ങ് ലൈസൻസ് എന്ന സിനിമയുടെ തിരക്കഥയും സച്ചിയുടേതാണ്. കേരള ഹൈക്കോടതിയിൽ പത്ത് വർഷക്കാലത്തോളം അഭിഭാഷകനായിരുന്നു. പിന്നീടാണ് പൂർണ്ണമായും സിനിമാ രംഗത്തേക്ക് തിരിഞ്ഞത്.

LatestDaily

Read Previous

ബലാത്സംഗം: കമാൽ ഷാനിലിനെതിരെ രണ്ട് എഫ്.ഐ ആറുകൾ

Read Next

അപൂർവ്വ നേട്ടവുമായി ഡോ. രാംദാസ് നായക്