കാലിക്കടവ്: കുറുക്കൻ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയ ഇരുചക്രവാഹനം മറിഞ്ഞ് പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരിക്ക് പരിക്കേറ്റു. രണ്ടു ദിവസം മുമ്പ് കൊടക്കാട് പൊള്ളപ്പൊയിലിലാണ് പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് കുറുകെ കുറുക്കൻ ചാടിയത്. അപകടത്തിൽ തോളെല്ല് തകർന്ന പി.പി. പ്രസന്നകുമാരിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.