വിമാനത്തില്‍ യുവതിക്ക് ലൈംഗികാതിക്രമം

മലപ്പുറം: വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. മസ്‍ക്കറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ യുവതിക്കാണ് വിമാനത്തില്‍ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

പുലര്‍ച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയത് മുതല്‍ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി.

യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

Read Previous

ഇരുപത്തിമൂന്നുകാരി യുവ ഭർതൃമതിയെ ആത്മഹത്യ ചെയ്യാൻ മാത്രം വേദനിപ്പിച്ച ആ തമാശ എന്തായിരുന്നു-?

Read Next

വാങ്ങിയ വഖഫ് ഭൂമി തിരിച്ചു നൽകുമെന്ന് എംഎൽഏ