ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം : ബളാംതോട് ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ചാമുണ്ഡിക്കുന്ന് ഗവ. സ്കൂളിലെ പാചക തൊഴിലാളിയായിരുന്ന വിമല (58)യാണ്് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകള്‍ രേഷ്മയെ (28) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. രേഷ്മയെ കിടപ്പുമുറിയില്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിലും വിമലയെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ വിമലയുടെ മകന്റെ ഭാര്യ സോനുവാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
മാനസിക വെല്ലുവിളി നേരിടുന്ന രേഷ്മയുടെ കാര്യങ്ങള്‍ വിമലയുടെ ഭർത്താവ് രഘുനാഥന് നായരുടെ അമ്മയാണ് നോക്കിയിരുന്നത്. ഇവര്‍ മരണമടഞ്ഞതോടെ രേഷ്മയെ വീട്ടില്‍ ഒറ്റയ്ക്കാക്കി വിമലയ്ക്ക് ജോലിക്കു പോകാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പരിചരണ കേന്ദ്രങ്ങളില്‍ പോകാന്‍ രേഷ്മ താത്പര്യപ്പെട്ടിരുന്നില്ലെന്നും പറയപ്പെടുന്നു. പരേതനായ രഘുനാഥന് നായരുടെ ഭാര്യയാണ് വിമല. മറ്റു മക്കള്‍: മനു (കര്‍ണാടക), രഞ്ജിത്ത് (എറണാകുളം). മരുമകള്‍: സോനു (ഭാഗ്യലക്ഷ്മി).