പ്രതിഫലം 30 ശതമാനം കുറയ്ക്കാന്‍ കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷിന്‍റെ പുതിയ തമിഴ് ചിത്രം പെന്‍ഗ്വിന്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവുന്ന താരങ്ങളുടെ നിരയിലേക്ക് കീര്‍ത്തി സുരേഷും.

പുതിയ സിനിമകളില്‍ നിലവില്‍ ഉള്ളതിന്‍റെ 20-– 30 ശതമാനം കുറഞ്ഞ പ്രതിഫലം വാങ്ങാനാണ് കീര്‍ത്തിയുടെ തീരുമാനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴിലെ മുന്‍നിര നായികമാരില്‍ ആദ്യമായാണ് ഒരാള്‍ പുതിയ സാഹചര്യത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവുന്നത്.

കീര്‍ത്തി സുരേഷിന്‍റെ പുതിയ തമിഴ് ചിത്രം പെന്‍ഗ്വിന്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിച്ച്, ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുക. ഈ മാസം 19നാണ് റിലീസ്. നരേന്ദ്രനാഥിന്‍റെ സംവിധാനത്തിലെത്തുന്ന തെലുങ്ക് ചിത്രം മിസ് ഇന്ത്യയും കീര്‍ത്തി സുരേഷിന്‍റേതായി പുറത്തെത്താനുണ്ട്.

അതേസമയം മറ്റു ചില തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഫലം കുറച്ചിട്ടുണ്ട്. സംവിധായകന്‍ ഹരി, നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി, നടന്‍ ഹരീഷ് കല്യാണ്‍ തുടങ്ങിയവര്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു.

LatestDaily

Read Previous

കേരളത്തി​െൻറ തീരുമാനം പ്രവാസികൾക്ക് ശാപമായി

Read Next

പന്ത്രണ്ടുകാരൻ തൂങ്ങി മരിച്ചു