കോവിഡ് : എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

സംസ്ഥാനത്ത് കൊവിഡ് മരണം 21 ആയി ഉയര്‍ന്നു.

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്ന കണ്ണൂർ ബ്ലാത്തൂർ സ്വദേശി സുനിൽ കുമാറാണ് മരിച്ചത്.

സമ്പര്‍ക്കത്തിലൂടെയാണ് ഇരുപത്തിയെട്ടുകാരനായ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.

കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശ്വാസ കോശത്തിന്‍റെയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ 7. 15 ഓടെയാണ് മരണം.

പനികൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 21 ആയി ഉയര്‍ന്നു.

മട്ടന്നൂർ എക്സൈസ് വകുപ്പ് ഡ്രൈവറായ ഇദ്ദേഹം നേരത്തെ റിമാന്റ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്‍റീൻ കേന്ദ്രത്തിലും പോയിരുന്നു. മറ്റ് സമ്പർക്കങ്ങൾ ഉണ്ടായിട്ടില്ല. ഇവിടെ നിന്നാണോ രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മട്ടന്നൂർ എക്സൈസ് ഓഫീസ് അടച്ചിട്ടു. ഇവിടുത്തെ 18 ജീവനക്കാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

LatestDaily

Read Previous

സ്ഥലംമാറ്റം ലഭിച്ച പോലീസ് ഇൻസ്പെക്ടർമാർ പിടി വിടുന്നില്ല

Read Next

കല്ല്യോട്ട് വീണ്ടും സംഘർഷ ഭീതി