ഭർതൃമതികൾ വീടുവിട്ടു

കാഞ്ഞങ്ങാട്: നീലേശ്വരം  പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൂദാനത്ത് നിന്നും വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാടിയിൽ നിന്നും ഭർതൃമതികളെ കാണാതായി. നീലേശ്വരം ഉപ്പിലിക്കൈ ഭൂദാനത്തെ അരുൺകുമാറിന്റെ ഭാര്യ ശരണ്യയെ 28, ഇന്നലെ രാവിലെ 7.30 മണി മുതലാണ് കാണാതായത്.  പയ്യന്നൂരിൽ ജോലിക്കെന്ന  വ്യാജേന വീട്ടിൽ നിന്നും പുറപ്പട്ട ശരണ്യയെ നീലേശ്വരത്ത് എത്തിയതിന് ശേഷം കാണാതായെന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാടി പടിഞ്ഞാർ വളപ്പിലെ പി.എൻ അനിൻകുമാറിന്റെ ഭാര്യ അമൃതയെയാണ് 27,  ഇന്നലെ ഉച്ചയ്ക്ക് 2.15 നും ഇന്ന് പുലർച്ചെ 12.30 മണിക്കുമിടയിൽ കാണാതായത്. രണ്ട് പരാതികളിലും നീലേശ്വരം, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

Read Previous

അമ്പത്തിരണ്ടുകാരനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു

Read Next

പുലിയന്നൂർ കേസ് വിധി അന്വേഷണ മികവിന്റെ വിജയം