മേൽപ്പറമ്പ് : വീട്ടിൽ ആളില്ലാത്ത തക്കം നോക്കി കവർച്ച. മാർച്ച് 28-നും മെയ് 23നുമിടയിലാണ് കളനാട്ടെ വീട്ടിൽ നിന്നും 10 പവന്റെ സ്വർണ്ണാഭരണങ്ങൾ കാണാതായത്. കളനാട് ഖുദ്റത്ത് വില്ലയിലെ അഷ്റഫ് അബ്ദുള്ളയുടെ ഭാര്യ റഷീദ അഷ്റഫാണ് 36, സ്വർണ്ണാഭരണങ്ങൾ കാണാനില്ലെന്ന് മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.