ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കർണ്ണാടകയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തി വന്നിരുന്ന തൃക്കരിപ്പൂരിലെ പള്ളത്തിൽ മുഹമ്മദലിയെ 56, ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തനിച്ചായിരുന്നു മുഹമ്മദലി താമസിച്ചിരുന്നത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് കിട്ടാത്തതിനാൽ മരുമകൻ സമീർ അന്വേഷിച്ച് ചെന്നപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിയലിൽ കണ്ടെത്തി. ഇതേ തുടർന്ന് സമീർ വിവരം നൽകിയതുപ്രകാരം പോലീസെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മുഹമ്മദലിയെ മരിച്ച നിലയിൽ കണ്ടത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ബംഗളൂരു കെ.എം.സി.സി.പ്രവർത്തകർ സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. നാട്ടിൽ നിന്നുള്ള ബന്ധുക്കൾ ബംഗളൂരുവിൽ എത്തിയ ശേഷം പോസ്റ്റ് മോർട്ടം നടത്തി. ബംഗളൂരുവിൽ തന്നെ ഇന്നലെ ഖബറടക്കി. ഭാര്യ : ഫാത്തിമ, മക്കൾ: ഷബീബ് അഹമ്മദ്(യുകെ) ശസ്ന. മരുമക്കൾ : ശബ്നം (യുകെ) അബൂബക്കർ (ദുബൈ). സഹോദരങ്ങൾ : സിറാജ്,കുഞ്ഞബ്ദുല്ല, കുഞ്ഞാമിന (കണ്ണൂർ), അബൂബക്കർ (ദുബൈ), സുഹറ , പരേതരായ അബ്ദുറഷീദ്, ഖദീജ.