ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മുപ്പത്തിയഞ്ചിലധികം വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയിലും നൃത്ത രംഗത്തും നിറഞ്ഞ് നിന്ന മലയാളികളുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് നായികയാണ് നടി ശോഭന.
ഫേസ്ബുക്ക് ലൈവിലാണ് താരം ഇപ്പോള്‍ നിറഞ്ഞ് നില്കുന്നത്. ലോക്ഡൗണ്‍കാലത്ത് ആരാധകരോട് സംസാരിക്കാനായിട്ടാണ് ആദ്യമായി നടി ലൈവില്‍ എത്തിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ലൈവില്‍ സിനിമ വിശേഷങ്ങളും നൃത്തത്തെക്കുറിച്ചുമാണ് നടി പങ്കുവയ്ച്ചത്.
സിനിമ ഒരുപാട് പോസിറ്റിവിറ്റിയും കംഫര്‍ട്ട്നെസ്സ് നല്‍കുന്നതാണ്. എന്നാല്‍ അത് ഒരുപാട് ആയാല്‍ ശരിയാവില്ലെന്ന് പിന്നീട് തോന്നിയിട്ടുണെന്ന് ശോഭന വെളിപ്പെടുത്തി.
മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നു മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നതെങ്കില് തേന്മാവിന് കൊമ്പത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറഞ്ഞു.
മമ്മൂക്ക എപ്പോഴും സീനിയര്‍ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹന്‍ലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80 കളുടെ ഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തി.
മോഹൻലാലിനൊപ്പമുള്ള അടുത്ത സിനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു. അതേ സമയം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതിനും ഇടക്ക് ഒരു സിനിമയില്‍ ശോഭന മോഹന്‍ലാലിന്റെ നായികയായി എത്തിയിരുന്നു.
ദുല്‍ഖര്‍ സല്മാന് നിര്‍മ്മിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയിലും നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ചു. സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സത്യന് സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിക്ക് ഒപ്പമാണ് ശോഭന അഭിനയിച്ചത്.