വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നീലച്ചിത്ര സമാനകാമകേളികൾ

തലശ്ശേരി: നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെയും, ദമ്പതിമാരുടെയും ദൃശ്യങ്ങൾ പകർത്തുന്നത് വ്യാപകമായി. എ. രംഗങ്ങൾ ആടുന്നത് പതിവായതോടെ അഭിനേതാക്കളായ കമിതാക്കളുടെ സമാഗമ ചിത്രങ്ങൾ ലൈവായി പകർത്താനും ഇത് സുഹൃത്തുക്കൾക്കും പരിചയക്കാർക്കും പങ്കിടാനും എത്തുന്നവരും കൂടി  മദ്യക്കുപ്പികളും മയക്ക് മരുന്നുകളുമായി  ഇവിടങ്ങളിലെ ഒളിയിടങ്ങളിൽ കാലേക്കൂട്ടി സ്ഥാനം പിടിച്ച് ദൃശ്യം പകർത്താൻ ഇവർ മൊബൈലിന്റെ  ക്യാമറകൾ തയ്യാറാക്കി വയ്ക്കും.

പിന്നെ ലഹരിയിൽ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കും. ചില അശ്ലീല സൈറ്റുകളിലും ഇവ പ്രത്യക്ഷപ്പെട്ടതോടെ വിവരം പോലീസിലെത്തി.   യുവദമ്പതിമാരുടേതുൾപ്പെടെ കാണപ്പെട്ടതിനെ തുടർന്ന്  രഹസ്യാന്വേഷണത്തിനെത്തിയ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിണറായി പാറപ്രം ,തിരുവങ്ങാട്, വടകര സ്വദേശികളായ മൂന്ന് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 119 എ വകുപ്പിൽ കേസെടുത്തു.  മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ഇത്തരക്കാർക്കെതിരെയും നഗരത്തിലും ബസ്സുകളിലും പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്‍മാര്‍ക്കെതിരെയും നടപടി ശക്തമാക്കുമെന്ന് തലശേരി ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.വി ബിജു  അറിയിച്ചു.. വിനോദ സഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായിട്ടുണ്ട്.  തുടര്‍ന്നാണ് പോലീസ് സൈബർ സെൽ മുഖേനയും അന്വേഷണമാരംഭിച്ചത്.  സൈബര്‍ പൊലിസിന്റെ സഹായത്തോടെ അപ്‌ലോഡ് ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.

തലശേരി ഓവര്‍ബറീസ് ഫോളി, സിവ്യൂ പാര്‍ക്ക്, കടല്‍പ്പാലം, തലശേരികോട്ട,  എന്നിവടങ്ങളില്‍ നിന്നാണ്  ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഇവിടെയുള്ള കാടുപിടിച്ച ഒഴിഞ്ഞസ്ഥലങ്ങളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ചും ഒളിഞ്ഞിരുന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.  വരുംദിവസങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍  വനിതാ പോലീസ് സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കാനാണ് പോലീസ് തീരുമാനം.

LatestDaily

Read Previous

ശുചിമുറി ദുരുപയോഗം ചോദ്യം ചെയ്ത കെട്ടിട ഉടമയെ അക്രമിച്ചു

Read Next

പോലീസിന്റെ നഷ്ടപ്പെട്ട മാനം മടിക്കൈ യുവാക്കൾ വീണ്ടെടുത്തു, അശോകനെ ഇന്ന് കാഞ്ഞങ്ങാട്ടെത്തിക്കും