ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ : ദേശീയപാതയിൽവെളളൂര് പാലത്തര പാലത്തിന് സമീപം ലോറിയും പിക്ക് അപ്പ് വാനും അപകടത്തിൽപ്പെട്ട് കുടിയേറ്റ തൊഴിലാളി മരിച്ചു. ഒരാളുടെ നില ഗുരുതരം. ഉത്തർപ്രദേശ് സ്വദേശി രാംമനോഹറാണ് 34, മരണപ്പെട്ടത്.കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന പിക് അപ്പുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട പിക് അപ്പ് മുൻഭാഗം തിരിഞ്ഞ് ലോറിക്ക് പിറകിൽ ഇടിച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട പിക് അപ്പ് റോഡരികിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച നിയന്ത്രണ ക്യാമറയും തകർത്തു. ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തി.