നിയമന നിരോധനം വരുന്നു; ര​ണ്ടു വ​ർ​ഷ​ത്തേ​യ്ക്ക് പു​തി​യ ത​സ്തി​കകളുണ്ടാവില്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള സാ​മ്പത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ.

ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തി​യ ത​സ്തി​ക​ക​ൾ പാ​ടി​ല്ലെ​ന്ന് ചെ​ല​വു ചു​രു​ക്ക​ൽ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി ശി​പാ​ർ​ശ ചെ​യ്തു.

ഒ​പ്പം ലീ​വ് സ​റ​ണ്ട​ർ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും സി​ഡി​എ​സ് ഡ​യ​റ​ക്ട​ർ സു​നി​ൽ മാ​ണി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

എ​ല്ലാ വ​ർ​ഷ​വും ലീ​വ് സ​റ​ണ്ട​ർ ന​ൽ​കാ​തെ അ​വ​ധി​ക​ൾ കൂ​ട്ടി​വ​ച്ച് വി​ര​മി​ക്കു​മ്പോ​ൾ പ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ശമ്പ​ള​മി​ല്ലാ​ത്ത അ​വ​ധി പ​ര​മാ​വ​ധി അ​ഞ്ചു​വ​ർ​ഷം, ഓ​ഫീ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ പു​ന​ർ വി​ന്യാ​സം, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ആ​ഴ്ച​യി​ൽ അ​ഞ്ചു​ദി​വ​സം, ശ​നി​യാ​ഴ്ച വീ​ട്ടി​ലി​രു​ന്ന് ജോ​ലി, വി​ദേ​ശ​പ​ര്യ​ട​നം, മേ​ള​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഒ​ഴി​വാ​ക്ക​ൽ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ ലീ​വ് വേ​ക്ക​ൻ​സി അ​വ​സാ​നി​പ്പി​ക്കു​ക, ഒ​രേ പ്ര​വൃ​ത്തി ചെ​യ്യു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ല​യി​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദ്ദേശ​ങ്ങ​ളും സ​മി​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പെ​ൻ​ഷ​ൻ പ്രാ​യം 58 ആ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് സ​മി​തി ശി​പാ​ർ​ശ ചെ​യ്തെ​ങ്കി​ലും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​നിട​യി​ല്ല. അ​തേ​സ​മ​യം മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്ന നി​ർദ്ദേശം സ​മി​തി​യി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

LatestDaily

Read Previous

ലൈംഗികാരോപണം നേരിട്ട വൈദികരെ പൗരോഹിത്യത്തിൽ നിന്ന് മാറ്റി

Read Next

ജെംസ് സ്കൂൾ വഖഫ് സ്വത്തല്ലെന്ന് എം.എൽ.ഏ വിചിത്രവാദമെന്ന് പരാതിക്കാരൻ ഷുക്കൂർ