ക്ലീനിംഗ് ലായനി കഴിച്ച്  ചികിത്സയിലായിരുന്ന യുവതി മരിച്ചു

മടിക്കൈ: ക്ലീനിംഗ് ലായനി കഴിച്ച് ചികിത്സയിലായിരുന്ന ലാബ് ടെക്നിഷ്യയായ യുവതി മരിച്ചു. മടിക്കൈ അമ്പലത്തുകരയിലെ അബ്ദുള്ള – സുബൈദ ദമ്പതികളുടെ മകൾ സുഹാനയാണ് 28, മരിച്ചത്. ഒന്നര മാസം മുമ്പ് വിട്ടിൽ ക്ലീനിംഗ് രാസവസ്തു കഴിച്ച് അവശനിലയിൽ കാണപ്പെട്ട യുവതിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ കടുത്ത വയറു വേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു  അന്ത്യം. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ താൽക്കാലിക ലാബ് ടെക്നീഷ്യ ആയിരുന്നു യുവതി.

പഴയങ്ങാടി വെങ്ങര സ്വദേശി മനാഫാണ് ഭർത്താവ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. സുഹൈബ്, സുരേഖ്, സുഹൈല എന്നിവർ സഹോദരങ്ങൾ. ഇന്ന് ഉച്ചയോടെ മടിക്കൈ കന്നാടം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

LatestDaily

Read Previous

കാണാതായ യുവതികളെ വയനാട്ടിൽ കണ്ടെത്തി

Read Next

കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷ പദവിക്ക് വി. വി. രമേശൻ പിടിമുറുക്കി