രാത്രിയിൽ മാലിന്യം തള്ളിയ കൂൾബാർ ഉടമക്കെതിരെ 20,000 രൂപ പിഴയിട്ട് കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട് :മേൽപ്പാലത്തിനു താഴെ സ്ഥിരമായി മാലിന്യം തള്ളുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിനടിയിൽ മാലിന്യം തള്ളിയ കൂൾബാർ ഉടമയ്ക്കെതിരേ ആണ് 20,000 രൂപ പിഴയിട്ടത്, നഗരസഭാധ്യക്ഷ കെ.വി.സുജാതയുടെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. പ്ലാസ്റ്റിക് ബാഗുകളിൽ കുത്തിനിറച്ച് കെട്ടുകളാക്കിയാണ് മാലിന്യം തള്ളിയത്. മാലിന്യസഞ്ചികളിൽ കൂൾബാറിന്റെ ബില്ലും മറ്റും കിട്ടി.

കൂൾബാർ ഉടമയെ തെളിവുസഹിതം കാണിച്ചതോടെ മാലിന്യം തള്ളിയത് സമ്മതിക്കുകയും ചെയ്തു.തുടർന്നാണ് പിഴയിട്ടത്. വൈസ് ചെയർമാൻ പി.അബ്ദുള്ള, ആരോഗ്യ സ്ഥിരംസമിതിയധ്യക്ഷ കെ.വി.സരസ്വതി, പൊതുമരാമത്ത് സ്ഥിരംസമിതിയധ്യക്ഷൻ കെ.അനീശൻ, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു അനൂർ, ഷിജു എന്നിവരും ചെയർപേഴ്‌സണിനൊപ്പമുണ്ടായിരുന്നു. കോർണർ കഫേ എന്ന പേരിൽ കൂൾബാർ നടത്തുന്ന പി.മുരളിധരനെതിരേയാണ് കാഞ്ഞങ്ങാട് നഗരസഭയുടെ നടപടി.

Read Previous

മടിക്കൈയിൽ ഗണപതി ക്ഷേത്ര നിർമ്മാണത്തിനും ലോട്ടറി

Read Next

വടിവാൾ ഒളിപ്പിച്ച നിലയിൽ