ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : യുവാവ് കുളത്തിൽ വീണ് മരിച്ച സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബിരിക്കുളം കാളിയാനത്തെ സുകുമാരൻ നായരുടെയും പെരിയൽ തങ്കമണിയുടെയും മകൻ ബിജുകുമാറിനെയാണ് 38, ഇന്നലെ വീടിന് സമീപത്തെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മെയ് 15-ന് ഞായറാഴ്ച രാത്രി മുതൽ ബിജുകുമാറിനെ കാണാതായിരുന്നു. യുവാവിനെ കാണാതായ സംഭവത്തിൽ രക്ഷിതാക്കൾ നീലേശ്വരം പോലീസിൽ പരാതി നൽകുകയും, പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജുകുമാറിന്റെ ജഢം കുളത്തിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയിരുന്ന ബിജുകുമാർ തിരിച്ചുവരുന്നതിനിടെ അബദ്ധത്തിൽ കാൽ തെറ്റി കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് സംശയം. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. വിനോദ്, വിനീത് എന്നിവർ പരേതന്റെ സഹോദരങ്ങളാണ്.