സ്വകാര്യ ബസ്സ് കണ്ടക്ടറെ കാണാതായി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിൽ നിർത്തിയിട്ട ബസ്സിൽ നിന്നും കാണാതായ സ്വകാര്യ ബസ്സ് കണ്ടക്ടർക്ക് വേണ്ടി പോലീസ് തെരച്ചിലാരംഭിച്ചു. ഇന്നലെ പകൽ 11 മണിക്കാണ് ബന്തടുക്ക-കാഞ്ഞങ്ങാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സിലെ കണ്ടക്ടർ കുറ്റിക്കോൽ പ്ലാവുള്ളകയയിലെ ഗണേശനെ 36, കാണാതായത്.

സർവ്വീസിനിടെ കാഞ്ഞങ്ങാട് നിർത്തിയിട്ട സ്വകാര്യ ബസ്സിൽ നിന്നും ഇപ്പോൾ തിരികെ വരാമെന്ന് പറഞ്ഞാണ് ഗണേശൻ ഇറങ്ങിപ്പോയത്. നേരമേറെക്കഴിഞ്ഞിട്ടും ഇദ്ദേഹം തിരിച്ച് വരാത്തതിനെത്തുടർന്ന് സഹജീവനക്കാരൻ ഗോപാലകൃഷ്ണൻ ഹോസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഗണേശന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Read Previous

വിമുക്തഭടന്റെ വീടിന് കല്ലെറിഞ്ഞവരെക്കുറിച്ച് സൂചന

Read Next

യുവാവ് കുളത്തിൽ വീണ് മരിച്ചു