വിമുക്തഭടന്റെ വീടിന് കല്ലെറിഞ്ഞവരെക്കുറിച്ച് സൂചന

ചെറുവത്തൂർ: നീലേശ്വരം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡിന്റെ വീടിന് നേരെ കല്ലെറിഞ്ഞ മൂന്നംഗ സംഘത്തിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ചന്തേര പോലീസിന് ലഭിച്ചു. ഞായറാഴ്ച രാത്രിയാണ് നീലേശ്വരം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡും വിമുക്തഭടനുമായ കെ. മോഹനന്റെ വീടിന് നേരെ കല്ലേറുണ്ടായത്.

ദേശീയപാതയിൽ ചെറുവത്തൂർ വീരമലക്കുന്നിന് സമീപം രാമഞ്ചിറ റോഡരികിലാണ് കെ. മോഹനന്റെ വീട്. കല്ലേറ് നടക്കുമ്പോൾ ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മെയ് 15-ന് ഞായറാഴ്ച രാത്രി കാറിലെത്തിയ മൂന്നംഗ സംഘമാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് നിരീക്ഷണ ക്യാമറാദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

കാറിലെത്തിയ സംഘം വീടിന് കല്ലെറിഞ്ഞ് ഓടിപ്പോകുന്ന ദൃശ്യങ്ങൾ ചന്തേര പോലീസിന് ലഭിച്ചിട്ടുണ്ട്.  ചെറുവത്തൂർ മുണ്ടക്കണ്ടം സ്വദേശിയുടെ  നേതൃത്വത്തിലാണ് വീടിന് നേരെ കല്ലേറുണ്ടായതെന്ന് സൂചനയുണ്ട്. മുൻ വിരോധമാണ് സംഭവത്തിന് കാരണം. ഈ വർഷം ജനുവരിയിലും മോഹനന്റെ വീടിന് നേരെ കല്ലേറുണ്ടായിരുന്നു.

LatestDaily

Read Previous

തോമസിന് സിപിഎമ്മിലേക്ക് വഴി തുറന്നു

Read Next

സ്വകാര്യ ബസ്സ് കണ്ടക്ടറെ കാണാതായി