വഖഫ് ഭൂമി തട്ടിയെടുത്ത എം എൽ ഏക്കെതിരെ കേസെടുത്തേക്കും

തൃക്കരിപ്പൂർ: കാസർകോട് തൃക്കരിപ്പൂരിൽ വഖഫ് ബോർഡിന്റെ ഭൂമി തട്ടിയെടുത്ത സംഭവത്തിൽ മുസ്ലീം ലീ​ഗ് മഞ്ചേശ്വരം എംഎൽഏ പടന്നയിലെ എം. സി. കമറുദ്ദീനെതിരെ കേസെടുത്തേക്കും. കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റാണ് വഖഫ് ഭൂമി അനധികൃതമായി കൈക്കലാക്കിയത്. സംസ്ഥാന വഖഫ് ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിലാണ് നിയമവിരുദ്ധ കൈമാറ്റം കണ്ടെത്തിയത്. സംഭവത്തിൽ എംഎൽഏ ഉൾപ്പടെയുളളവർക്കെതിരെ കേസ് എടുത്തേക്കും. തൃക്കരിപ്പൂരിൽ രണ്ട് ഏക്കറോളം വഖഫ് ഭൂമി എം സി കമറുദ്ദീൻ എംഎൽഏ ചെയർമാനായ ട്രസ്റ്റിന്  നിയമവിരുദ്ധമായി വിറ്റുവെന്നാണ് കണ്ടെത്തൽ. വിശദീകരണമാവശ്യപ്പെട്ട് എംഎൽഏക്കും, ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റ് തായലക്കണ്ടി ടി.കെ പൂക്കോയ തങ്ങൾക്കും വഖഫ് ബോർഡ് നോട്ടീസയച്ചു. ഭൂമി തിരിച്ചുപിടിക്കുമെന്നും വഖഫ് ബോർഡ് വക്താവ് അറിയിച്ചു.

LatestDaily

Read Previous

റഫിയാത്തിന്റെ ഐഫോൺ വീണ്ടും അന്വേഷണ സംഘത്തിന് കൈമാറി

Read Next

തൃക്കരിപ്പൂർ ജെംസ് സ്കൂൾ വിൽപ്പന: ജില്ലാ പോലീസ് മേധാവിക്ക് പരാതി