ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഷാർജ : ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സ്വാന്തന പ്രവർത്തനവുമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഐ എം സി സി ഷാർജ കമ്മിറ്റിക്ക്, ഇൻകാസ് ഷാർജ തൃശൂർ ജില്ലാ കമ്മിറ്റി സൗജന്യമായി മരുന്നു കിറ്റുകൾ കൈമാറി. ഈ ദുരിതകാലത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കിടയിൽ വിവിധ അസുഖമുള്ളവരും മരുന്നുകൾ വാങ്ങാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന അത്യാവശ്യമുള്ളവർക്ക് ഉപകാരപ്രദവുമാകുന്ന വിവിധ അസുഖങ്ങൾക്കുള്ള മരുന്നുകളാണ് ഷാർജ ഐ എം സി സി ക്ക് കൈമാറിയത്.
മരുന്നുകൾ വാങ്ങാൻ പ്രയാസമനുഭവിക്കുന്ന അർഹരായവർക്ക് ഡോക്ടറുടെ കുറിപ്പുമായി ഷാർജ ഐ എം സി സി കമ്മിറ്റിയുമായി ബന്ധപ്പെടാമെന്ന് ബസപ്പെട്ടവർ അറിയിച്ചു. മരുന്നുകൾ കൈമാറുന്ന ചടങ്ങിൽ ഇൻകാസ് ഷാർജ തൃശൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിനിധികളായി അകബർ സന്ധികൽ, അബ്ദുൽ മനാഫ്, ഷരീഫ് പാലയൂർ, കബീർ ടെലിഫോണ് ഐഎം സി സി കമ്മിറ്റി പ്രതിനിധികളായി താഹിർ അലി , മനാഫ് കുന്നിൽ, അനീസ് നീർവേലി, മുഹമ്മദ് കൊത്തിക്കാൽ, ഉബൈദ് മരുതടുക്കം, യൂനുസ് അതിഞ്ഞാൽ, ജലീൽ പടന്നക്കാട്, ജാസിർ ചൗക്കി, ഷമീം ബേക്കൽ എന്നിവർ പങ്കെടുത്തു. മരുന്നുകൾക്ക് ബസപെടേണ്ട നമ്പർ 0558557245 , 0523010110