ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി : കുണ്ടൂർ മലയിലുള്ള തലശ്ശേരി എഞ്ചിനിയറിങ്ങ് കോളേജിൽ സീനിയർ ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി. സംഘർഷത്തിൽ കോളേജ് ഓഫീസിന്റെ വാതിൽ തകർക്കപ്പെട്ടു. എസ്. എഫ്.ഐ. ക്യാംപസ് ഫ്രൻ്റ് അനുകൂലികളായ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവർ തലശ്ശേരിയിലെ ജനറൽ ആശുപത്രി, വീനസിലെ സഹകരണ ആശുപത്രി, മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രികളിൽ ചികിത്സ തേടി. ഏതാനും കുട്ടികൾ പ്രഥമ ശൂശ്രൂഷ നേടിയ വേഷം ആശുപത്രി വിട്ടു.
ഇന്നലെ ഉച്ചമുതൽ കുഴപ്പങ്ങൾ തുടങ്ങിയിരുന്നു. വൈകിട്ടാണ് കൂട്ടത്തല്ലായത്. പ്രശ്നങ്ങൾ രൂക്ഷമാവാതിരിക്കാൻ ക്യാംപസ് താൽക്കാലികമായി അടച്ചു.ഫൈൻ ആർട്സ് ഓഫ് സ്റ്റേജ് മത്സരങ്ങളിൽ രണ്ടാം വർഷ സിവിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥികളിൽ കഴിവുള്ളവരെ ഒഴിവാക്കിയെന്നതാണ് നാലാം വർഷ വിദ്യാർത്ഥികളുമായി വഴക്കിനിടയാക്കിയത്.
ഏറ്റുമുട്ടലിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റാണ് മിക്ക കുട്ടികൾക്കും പരിക്ക്. തലക്ക് പരിക്കേറ്റ ക്യാംപസ് ഫ്രന്റ് അനുകൂല വിദ്യാർത്ഥി തബാബ് 22, ഇന്ദിര ഗാന്ധി ആശുപത്രിയിലും എസ്.എഫ്.ഐ.വിദ്യാർത്ഥികളായ അനഘ്., അഭിരാം, അഥർവ്വ്, ആകാശ്, ആദർശ് അർജുൻ എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.