കെട്ടിടം പൊളിക്കുന്നതിനിടെ 63കാരന് ദാരുണാന്ത്യം

കാലിക്കടവ് : കെട്ടിടം പൊളിക്കുന്നതിനിടെ അവശിഷ്ടങ്ങൾ ദേഹത്ത് വീണ് 63 കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെ 9 മണിയോടെയാണ് പിലിക്കോട് തുമ്പക്കുതിരിൽ പഴയ വീട് പൊളിക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങൾ ദേഹത്ത് വീണ് അതേ വീട്ടിലെ വാടകക്കാരനായ മുള്ളേരിയ സ്വദേശി മരിച്ചത്.

പിലിക്കോട് തുമ്പക്കുതിരിലെ മുട്ടത്ത് രാഘവന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുള്ളേരിയയിലെ കമലാക്ഷനാണ് 63, അതേ കെട്ടിടം പൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. ഭാര്യയുമായി അകന്ന് കഴിയുന്ന കമലാക്ഷൻ കുറേക്കാലമായി തുമ്പക്കുതിരിലായിരുന്നു താമസം. മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LatestDaily

Read Previous

ചിത്താരിയിൽ കാർ മതിലിലിടിച്ച് യുവാവ് മരിച്ചു, 3 പേർക്ക് ഗുരുതരം

Read Next

മയക്കുമരുന്നുമായി യുവാവ് പിടിയിൽ