യാത്രക്കാരനെ ആക്രമിച്ച ബസ്സ് ജീവനക്കാരനെതിരെ കേസ്

കാഞ്ഞങ്ങാട് : സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവെ യാത്രക്കാരനെ അക്രമിച്ചതിന് ബസ് ജീവനക്കാരനെതിരെ കേസ്. ചാലിങ്കാൽരാവണീശ്വരം റോഡ് ദേശീയപാതയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രക്കാരനായ രാവണീശ്വരത്തെ വിജയന്റെ മകൻ ടി. വിമീഷിനെ 26, മർദ്ദിച്ചതിന് കെ.എൽ 13 .ആർ 5355 നമ്പർ ഹിൽപാലസ് ബസ് ക്ലീനർ രാജു സി.ടി. കെതിരെയാണ് ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.

ബസ്സിൽ നിന്നും ലഗേജ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ബസ് ജീവനക്കാരനെ മർദ്ദിച്ചതിന് 16 ഓളം പേർക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. ബസ് ജീവനക്കാരനായ കണ്ണൂർ നെടുങ്ങോം അച്ചേരിയിലെ രാജു സി.ടിയുടെ  51, പരാതിയിൽ രാഘവൻ എന്നയാൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 16 ഓളംേപർക്കെതിരെയാണ് കേസ്.

LatestDaily

Read Previous

17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

Read Next

ചന്തേര മാടക്കാൽ പീഡനക്കേസ്സിൽ 8 സാക്ഷികളെ വിസ്തരിച്ചു