ഭാസ്ക്കര കുമ്പള ലോട്ടറി മുക്കാൽ കോടി സമാഹരിക്കാൻ

നീലേശ്വരം : സിപിഎം രക്തസാക്ഷി ഭാസ്ക്കര കുമ്പളയുടെ പേരിൽ മടിക്കൈ ഇൗസ്റ്റ് വില്ലേജ് കേന്ദ്രീകരിച്ച് നടത്തുന്ന ഭാഗ്യക്കുറിയിൽ മുക്കാൽ കോടി രൂപ നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കാൻ  നീക്കം. സർക്കാരിനല്ലാതെ കേരളത്തിൽ സ്വകാര്യ വ്യക്തികൾ ആർക്കും ഭാഗ്യക്കുറി നടത്താൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ മടിക്കൈ ഇൗസ്റ്റ് വില്ലേജ് കമ്മിറ്റി രക്തസാക്ഷി ഭാസ്ക്കര കുമ്പള പഠന  കേന്ദ്രത്തിനാണെന്ന് പ്രചരിപ്പിച്ച് ഭാഗ്യക്കുറി നടത്തുന്നത്.

ഭാസ്ക്കര കുമ്പള പഠന കേന്ദ്രംബമ്പർ ഫോർച്യൂൺഎന്ന പുറം ചട്ടയോടു കൂടിയ ഭാഗ്യക്കുറി പാസ്സ് ബുക്ക് അച്ചടിച്ച് ഇതിനകം പ്രദേശത്തെ ആയിരം വീടുകളിൽ നൽകിയിട്ടുണ്ട്. പ്രതിമാസം നൂറ് രൂപ ഒരംഗം പാസ്ബുക്കിൽ അടക്കണം. ആദ്യ നറുക്കെടുപ്പ് മെയ് 8-ന് നടന്നു. മെഗാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആക്ടീവ സ്കൂട്ടിയാണ്. ഇൗ ബമ്പർ സമ്മാന സ്കൂട്ടിക്ക് കൂടിയാൽ ഒരു ലക്ഷം രൂപ വില വരും.

ആയിരം പാസ് ബുക്കുകളിൽ പ്രതിമാസം നൂറുരൂപ വീതം ലോട്ടറി നടത്തിപ്പുകാർക്ക് ആറുമാസം കൊണ്ട് ലഭിച്ചാൽ 60 ലക്ഷം രൂപ ലോട്ടറി ഫണ്ടിലേക്ക് വരും. പാസ് ബുക്കുകളുടെ എണ്ണം ആയിരത്തിന് മുകളിൽ പോവുകയാണെങ്കിൽ ഇൗ ലോട്ടറി ഫണ്ടിൽ  മുക്കാൽ കോടി രൂപ വരെ ഉയരും. ധീര രക്തസാക്ഷി ഭാസ്ക്കര കുമ്പളയുടെ പേരിൽ നടത്തുന്ന ഭാഗ്യക്കുറിക്കെതിരെ പാർട്ടിയിലും ഡിവൈഎഫ്ഐയിലും മടിക്കൈയിൽ പ്രതിഷേധം അലയടിച്ചുതുടങ്ങി.

LatestDaily

Read Previous

എല്ലാ നോട്ടവും തൃക്കാക്കരയിൽ

Read Next

കാഞ്ഞങ്ങാട്ട് ദമ്പതികളെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേർ പോലീസിൽ കീഴടങ്ങി