ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട്: സെമിത്തേരിയുടെ മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് വെള്ളരി ക്കുണ്ട് പള്ളിയിൽ സംഘർഷം. പള്ളി ക്കകത്ത് അതിക്രമിച്ചു കയറിയ സംഘം കൈക്കാരനെ ആക്രമിച്ചു. അക്രമം നടത്തിയ അഞ്ചു പേർക്കെതിരെ കേസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെ യാണ് വെള്ളരിക്കുണ്ട് ഫൊറോന ദേവാലയത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പള്ളി വികാരിയുടെ അനുവാദമില്ലാതെ സെമിത്തേരി പ്രവേശന കവാടത്തിന് മുന്നിൽ ഒരുവിഭാഗം നിർമ്മിച്ച മതിൽ കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ടാണ് സംഘർഷം അരങ്ങേറിയത്.
പള്ളി വികാരി ഫാദർ ആന്റണി തെക്കേമുറിയെ മതിൽ പൊളിച്ച പ്രതിഷേധം അറിയിക്കാൻ എത്തിയ നാല്പതോളം വരുന്ന സംഘം പള്ളി വികാരിയുടെ മുറിയിൽ അതിക്രമിച്ചു കയറുകയും കൈക്കാരനെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കൈക്കാരൻ ക്രൈസ്‌റ്റ് ജോണിയെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. സംഘടിച്ചെത്തിയ സംഘം പള്ളിക്കക ത്ത് ആക്രമണം നടത്തുമ്പോൾ, വികാരി സ്ഥലത്തുണ്ടായിരുന്നില്ല.
സംഭവവുമായി ബന്ധ പ്പെട്ടു കൈക്കാരൻ ജോണിയുടെ പരാതി പ്രകാരം ഇലവും കുന്നേൽ മത്തായി. പനച്ചിക്കൽ സെബാസ്റ്റ്യൻ എന്ന തമ്പി, മുതുകുത്താനി ബേബി, ചെമ്പരത്തി ബേബി ,മണിയങ്ങാട്ടുപാപ്പൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കെതിരെയും വെള്ളരി ക്കുണ്ട് പോലീസ് കേസെടുത്തു. ദേവാലയത്തിന്റെ സെമിത്തേരിയുടെ പ്രവേശന കവാടത്തിനു മുന്നിൽ തീർത്തും അശാസ്ത്രീയ മായ രീതിയിൽ നിർമ്മിച്ച മതിൽ പോളിച്ചുമാറ്റി അത് പരിഹരിക്കാം എന്ന് പള്ളി വികാരി തീരുമാനിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
ഇതിനായി കഴിഞ്ഞ ദിവസം യുവജനങ്ങളുടെ സഹായം തേടിയിരുന്നു. അവരുടെ സഹായം കൊണ്ട് മതിൽ പൊളിച്ചു മാറ്റി. ഇതാണ് പള്ളി വികസനത്തിനു എതിര് നിൽക്കുന്ന കുറച്ച് ആളുകളെ ചൊടിപ്പിച്ചത്. സെമിത്തേരിക്ക് തടസ്സം നിന്ന മതിൽ രഹസ്യ യോഗക്കാരുടെ താവളമായും മാറിയിരുന്നു. പ്രാർത്ഥന യിൽ നടക്കേണ്ട ശവസംസ്ക്കാര ചടങ്ങുകൾക്കിടയിൽ ചിലർക്ക് കുശു കുശു പ്പ് സംസാരിക്കാൻ മതിൽ മറയായപ്പോഴാണ് ഇത് പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്. പള്ളി വികസനവുമായി ബന്ധപ്പെട്ടു നിരവധി നിർമ്മാണ പ്രവൃത്തികൾ ഇവിടെ നടന്നിരുന്നു. ഇതിനിടയിൽ കുഴപ്പം ഉണ്ടാക്കിയ ആളുകൾ നിർമ്മാണ പ്രവർത്തികളിൽ കമ്മീഷൻ പറ്റുവാനും നോക്കിയതായി പള്ളി വികാരി ആരോപിച്ചു.
സാധങ്ങൾ വാങ്ങുന്ന കടകളിലും മറ്റും ചെന്നു പള്ളിയറിയാതെ കമ്മീഷൻ പറ്റാൻ നോക്കിയത് ചോദ്യം ചെയ്തതും കുഴപ്പക്കാർക്ക് വിരോധം കൂട്ടാൻ ഇടയാക്കി. പള്ളിക്കെതിരെ സമൂഹത്തിൽ വളരെ മോശം രീതിയിൽ സംസാരങ്ങൾ വന്നപ്പോൾ കുറച്ചു ആളുകളെ അകറ്റി നിർത്തേണ്ടതായി വന്നുവെന്നും ഇവരാണ് വികാരി പള്ളി മുറിയിൽ ഇല്ലാത്ത സമയം നോക്കി സംഘടിച്ചെത്തി കൈക്കാരനെ മർദ്ദിച്ചു അവശനാക്കിയത് എന്നും ഫാദർ ആന്റണി തെക്കേ മുറി പറഞ്ഞു.