ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ജില്ലയിലെ ഹോട്ടലുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തി’ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ സംവിധാനമായ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ നട്ടംതിരിയുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന പരിശോധന നടത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും കാസർകോട് ജില്ലയിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലുള്ളത് 4 ഉദ്യോഗസ്ഥർ മാത്രം.
ഓരോ ജില്ലയിലും ഒരു അസിസ്റ്റൻറ് കമ്മീഷണറുടെ കീഴിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓരോ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരും ഒരു നോഡൽ ഓഫീസറും അടങ്ങിയ എൻഫോഴ്സ്മെൻറ് വിഭാഗമാണ് പരിശോധന നടത്തുന്നത് എന്നാൽ കാസർകോട് ജില്ലയിൽ അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിൽ 5 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ വേണ്ടിടത്ത് രണ്ടു പേർ മാത്രമാണുള്ളത് ‘ അതുകൊണ്ടുതന്നെ സുരക്ഷ പരിശോധനകൾ കാര്യക്ഷമമായി നടത്താൻ സാധിക്കുന്നില്ലെ. കലക്ടറേറ്റിലെ എഫ് ബ്ലോക്കിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ കാര്യാലയം പരിമിതികളിൽ വീർപ്പുമുട്ടുകയാണിപ്പോഴും.