പ്രദർശന മേളയിൽ വൻ ജനത്തിരക്ക്

കാഞ്ഞങ്ങാട്: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആലാമിപ്പള്ളി ബസ് സ്റ്റാന്റിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് സമാപിക്കും. ഒഴിവ് ദിനമായ ഞായറാഴ്ച മേളയിൽ വൻ ജനത്തിരക്കായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൻ ജനാവലി പ്രദർശനത്തിലെ വിവിധ സ്റ്റാളുകൾ സന്ദർശിക്കുയുണ്ടായി. വിവിധ തരം ഉൽപ്പന്നങ്ങൾക്കും ഇന്നലെ നല്ല വിൽപ്പന കിട്ടി.

ഈ മാസം മൂന്നിന് ആരംഭിച്ച വ്യവസായ– കാർഷിക– വിപണന മേളയിൽ സംസ്ഥാന സർക്കാറിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തീം സ്റ്റാളുകളും വിപണന സംവിധാനവും ടൂറിസം മേളയും ശാസ്ത്രസാങ്കേതിക പ്രദർശനവും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യ മേളയും ഏർപ്പെടുത്തിയിരുന്നു. കുടുംബസമേതം മേളയിൽ എത്തിയവർക്ക് എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അനുയോജ്യമായ രീതിയിലുള്ള പഠനവും വിവരശേഖരണവും നടത്താൻ കഴിഞ്ഞു.

ഇന്ന് വൈകിട്ട് നടക്കുന്ന സമാപനച്ചടങ്ങിൽ വിവിധ മത്സര വിജയികൾക്കും മികച്ച സ്റ്റാളുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. സമാപന സമ്മേളനം വൈകീട്ട്  അഞ്ചിന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജലക്ഷ്മി ലൈവ് സംഗീത നിശയുണ്ടാവും.

LatestDaily

Read Previous

കാമുകനൊപ്പം വീടുവിട്ട ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Read Next

മുൻസിഫും ജീവനക്കാരും ബോട്ടുയാത്രയും നടത്തി