ജീർണ്ണിച്ച കിണർ വെള്ളം ഹോമിയോ ആശുപത്രി രോഗികൾക്ക്

ഹൊസ്ദുർഗ്ഗ് : ജില്ലാ ഹോമിയോ ആശുപത്രിയിലെ രോഗികൾക്കുള്ള കുടിവെള്ളം ജീർണ്ണിച്ച കിണറിൽ നിന്ന്. പുതിയകോട്ട വിനായക ബസ് സ്റ്റോപ്പിൽ നിന്ന് കോടതികളിലേക്ക് പോകുന്ന റോഡരികിലേക്ക് സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്നാണ് തൊട്ടുമുകളിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് കുടിവെള്ളം ശേഖരിക്കുന്നത്.

ഇൗ കിണർ ചപ്പുചവറുകളും, ചെളിയും, അത്തിപ്പഴത്തിന്റെ ഇലകളും മറ്റു മാലിന്യങ്ങളും, പാമ്പിന്റെ ചിപ്ലിയും (പുറം തോട്) കൊണ്ട് മലീമസമായിക്കിടക്കുകയാണ്. പഴകി കല്ലുകൾ ദ്രവിച്ചു തുടങ്ങിയ ഇൗ കിണർ വൃത്തിയാക്കിയിട്ടു തന്നെ കാൽ പതിറ്റാണ്ടുകഴിഞ്ഞു കാണും. ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികൾ മുഴുവൻ ഉപയോഗിക്കുന്ന വെള്ളം ഇൗ കിണറിൽ നിന്നാണ് ആശുപത്രി ടാങ്കിലേക്ക് പമ്പു ചെയ്യുന്നത്.

LatestDaily

Read Previous

ഹോസ്ദുർഗ് കോടതി കവാടത്തിൽ ന്യായാധിപയുടെ കൂറ്റൻ ഫ്ലക്സ്

Read Next

കാമുകനൊപ്പം വീടുവിട്ട ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു